Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിലെ സ്ത്രീകൾ മുടി വെട്ടുന്നത് പിതാവിന് ഇഷ്ടമായിരുന്നില്ല; അമിതാഭ് ബച്ചന്റെ സ്വഭാവത്തെക്കുറിച്ച് ശ്വേത

text_fields
bookmark_border
Shweta Bachchan revealed that her father, actor Amitabh Bachchan disliked  Hair Cut of women of the Bachchan household
cancel

കുടുംബത്തിലെ സ്ത്രീകൾ മുടിവെട്ടുന്നത് പിതാവ് അമിതാഭ് ബച്ചന് ഇഷ്ടമായിരുന്നില്ലെന്ന് മകൾ ശ്വേത. മകൾ നവ്യ നവേലി നന്ദയുടെ പോഡ്കാസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. അച്ഛന് നീണ്ട മുടിയാണ് ഇഷ്ടമെന്നും തങ്ങൾ മുടി മുറിച്ചാൽ ചോദിക്കുമായിരുന്നുവെന്നും ശ്വേത വ്യക്തമാക്കി. കുട്ടിക്കാലത്തെ ഓർമ പങ്കുവെക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

'അച്ഛന് നീണ്ട മുടിയാണ് ഇഷ്ടം. മുടി വെട്ടുന്നത് അദ്ദേഹത്തിന് വെറുപ്പായിരുന്നു. ചെറുപ്പത്തിൽ ഞങ്ങളെ മുടി വെട്ടാൻ അനുവദിച്ചിരുന്നില്ല. ഇനി മുടി വെട്ടിയാൽ , എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിക്കുമായിരുന്നു. കൂടാതെ മുടി വെട്ടിക്കഴിഞ്ഞാൽ ഞങ്ങൾ അച്ഛന്റെ അടുത്തേക്ക് പോകില്ലായിരുന്നു'-ശ്വേത പറഞ്ഞു.

വഴക്കിനിടെ സഹോദരനും നടനുമായ അഭിഷേക് ബച്ചൻ തന്റെ മുടി വെട്ടിയതിനെക്കുറിച്ചും ശ്വേത പറഞ്ഞു. 'അമ്മയും അച്ഛനും വീട്ടിൽ ഇല്ലായിരുന്നു. അവർ എന്തോ ആവശ്യത്തിനായി പുറത്തു പോയിരിക്കുകയായിരുന്നു. ആ സമയത്ത് ഞാനും അഭിഷേകും തമ്മിൽ എന്തിന്റേയേ പേരിൽ തർക്കമുണ്ടായി. ആ ദേഷ്യത്തിൽ കത്രികയെടുത്ത് അവൻ എന്റെ തലമുടി യുടെ നടുഭാഗത്ത് നിന്ന് കുറെ മുടി വെട്ടി. ആ മുടിയുമായി ഞാൻ സ്കൂളിൽ പോയിരുന്നു,' ശ്വേത പഴയ ഓർമ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shweta Bachchan revealed that her father, actor Amitabh Bachchan disliked Hair Cut of women of the Bachchan household
Next Story