നീരുവന്ന മുഖവുമായി നടി ശ്രുതി ഹാസൻ; ഇതെന്തു പറ്റിയെന്ന് ആരാധകർ
text_fieldsകമൽ ഹാസന്റെ മകളും അഭിനേത്രിയുമായ ശ്രുതി ഹാസന്റ പുതിയ ചിത്രം ആരാധകരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. നീരുവെച്ച മുഖത്തോട് കൂടിയ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. നടിയുടെ രൂപം പ്രേക്ഷകരുടെ ഇടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
'മികച്ച സെൽഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്... ഫൈനൽ കട്ടിൽ എത്താത്തവ ഇതാ.. പനി, സൈനസ് മൂലം മുഖം വീർത്ത ദിവസം, ആർത്തവ വിരാമ ദിനം.. ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് വിചാരിക്കുന്നു- ചിത്രത്തിനോടൊപ്പം നടി കുറിച്ചു.
നിമിഷ നേരം കൊണ്ടാണ് ശ്രുതിയുടെ ചിത്രം ആരാധകർക്കിടയിൽ വൈറലായത്. ഇതോടെ നടിയുടെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ രംഗത്ത് എത്തിയിരുന്നു. എന്നാൽ പേടിക്കേണ്ടെന്നും എല്ലാം പഴയത് പോലെയായെന്നും കമന്റിന് മറുപടിയായി നടി പറഞ്ഞു.
പ്രഭാസ്, പൃഥ്വിരാജ് പ്രധാനവേഷത്തിൽ എത്തുന്ന സാലാറാണ് ശ്രുതിയുടെ വരാനിരിക്കുന്ന ചിത്രം. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

