Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബജറ്റ് 50 കോടി;18 ദിവസംകൊണ്ട് ശ്രദ്ധ കപൂറിന്റെ സ്ത്രീ 2 നേടിയത്?

text_fields
bookmark_border
Shraddha Kapoor-Rajkummar Raos Stree 2 Beats Third Weekend Collection Of Baahubali 2 Hindi,
cancel

ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമർ കൗശിക് സംവിധാനം ചെയ്ത ചിത്രമാണ് സ്ത്രീ 2. 50 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇന്ത്യൻ ബോക്സോഫീസിൽ 500 കോടിക്ക് അടുത്തെത്തിയിരിക്കുകയാണ്. 2024ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രങ്ങളില്‍ സ്‍ത്രീ 2 നിലവില്‍ ഒന്നാം സ്ഥാനത്താണ്.

ആഗസ്റ്റ് 15 ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. 18 ദിവസംകൊണ്ട് 480 കോടിയാണ് ചിത്രം രാജ്യത്ത് നിന്ന് സമാഹരിച്ചിരിക്കുന്നത്. ഇതോടെ ഹിന്ദി ബാഹുബലി 2ന്റെ കളക്ഷനോട് അടുത്തെത്തിയിട്ടുണ്ട് ചിത്രം. 510 കോടിയാണ് ബാഹുബലി2 ന്റെ ഹിന്ദി പതിപ്പിന്റെ കളക്ഷൻ.ആഗോളതലത്തിൽ 573 കോടിരൂപയാണ് ഹൊറർ- കോമഡി ചിത്രമായ സ്ത്രീ 2നേടിയിരിക്കുന്നത്.

2018 പുറത്തിറങ്ങിയ സ്ത്രീയുടെ രണ്ടാം ഭാഗമാണിത്. ശ്രദ്ധ കപർ, രാജ്കുമാർ റാവു എന്നിവർക്കൊപ്പം പങ്കജ് ത്രിപാഠി,അപാർശക്തി ഖുറാന, അഭിഷേക് ബാനർജി എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. സംഗീതം സച്ചിൻ- ജിഗാറാണ്.ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയുമാണ് ചിത്രത്തിന്റെ നിര്‍മാണം. അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shraddha Kapoor-Rajkummar Rao's Stree 2 Beats Third Weekend Collection Of Baahubali 2 Hindi,
Next Story