ഹ്രസ്വ ചിത്രം കന്യാകുഴി റിലീസിന്
text_fieldsപ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ പ്രേംലാൽ പട്ടാഴി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ഹ്രസ്വ ചിത്രം കന്യാകുഴി റിലീസിന് ഒരുങ്ങുന്നു. മെഡൂ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ പാർവണ പ്രവീൺ ലാൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
ലോക്ഡോൺ കാലത്ത് പരിമിതിക്കുള്ളിൽ നിന്നും ചിത്രീകരണം പൂർത്തികരിച്ച ഈ ഹ്രസ്വ ചിത്രത്തിൽ മുഖ്യ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് കോട്ടയം, കുട്ടൻ പിള്ളയുടെ ശിവരാത്രി എന്നി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്ത ആനന്ദ് വി കാര്യാട്ടും ഒപ്പം പുതുമുഖങ്ങളായ വിശാഖ് വിജയരാജൻ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്ന സാദിഖ് എന്നിവരും ചേർന്നാണ്.
നടൻ അസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെ സ്കൈലാർക് പിക്ചേഴ്സ് എന്‍റർടെയ്ൻമെന്‍റ് യുട്യൂബ് ചാനലിൽ ശനിയാഴ്ച (24/10/2020) വൈകിട്ട് ആറു മണിക്ക് ചിത്രം റിലീസ് ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

