Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷോർട്ട് ഫിലിം ഫെസ്റ്റിവൽ: തൃശൂർ സ്വദേശിക്ക് ഇരട്ട പുരസ്കാരം
text_fieldsbookmark_border
നിച്ചൂസ് കളത്തിങ്കൽ
ചാവക്കാട്: ഇന്ത്യൻ ഫിലിം ഹൗസ് ദേശീയ തലത്തിൽ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ തൃശൂർ അണ്ടത്തോട് സ്വദേശി നിച്ചൂസ് കളത്തിങ്കൽ സംവിധാനം ചെയ്ത 'പീസ്' എന്ന ചിത്രത്തിന് അംഗീകാരം.
ഫെസ്റ്റിവലിൽ മികച്ച സാമൂഹ്യ അവബോധ ചിത്രത്തിനുള്ള പുരസ്കാരമാണ് നിച്ചൂസ് സംവിധാനം ചെയ്ത ചിത്രത്തിന് ലഭിച്ചത്. കൂടാതെ മികച്ച ഷോർട്ട് ഫിലിം സംവിധായകനുള്ള പുരസ്കാരവും നിച്ചൂസ് കളത്തിങ്കലിനു ലഭിച്ചു.
10 ഭാഷകളിൽ നിന്നുള്ള ആയിരത്തോളം ചിത്രങ്ങളാണ് ബംഗളൂരുവിൽ നടന്ന ഫെസ്റ്റിവലിൽ പങ്കെടുത്തത്. അണ്ടത്തോട് തങ്ങൾപ്പടി കളത്തിങ്ങൽ കെ.ഇ. ഉസ്മാന്‍റെയും നിഷയുടെയും മകനാണ് നിച്ചൂസ്.
Next Story

