കന്നഡ നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ
text_fieldsഹൈദരാബാദ്: പ്രശസ്ത കന്നഡ സിനിമ ടെലിവിഷൻ താരം ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ ശ്രീറാം നഗർ കോളനിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ നടിയെ കണ്ടത്.
ഭർത്താവ് സുധീറിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ബ്രഹ്മഗന്തു, നിന്നിൻഡെലെ തുടങ്ങിയ സീരിയലുകളിലെ പ്രധാന വേഷങ്ങളിലൂടെ ശ്രദ്ധേയയാണ് ശോഭിത ശിവണ്ണ. കർണാടകയിലെ സക്ലേഷ്പൂർ സ്വദേശിയായ താരം കഴിഞ്ഞ വർഷം വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ശോഭിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. മൃതശരീരം ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണ്. മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഉയർന്നതിനെ തുടർന്ന് ഹൈദരാബാദ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി ജനപ്രിയ സിനിമകളിൽ വേഷമിട്ട ശോഭിത ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

