Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സേതുരാമയ്യരെ കണ്ട് നാഗവല്ലി; ദൃശ്യങ്ങൾ വൈറൽ

text_fields
bookmark_border
സേതുരാമയ്യരെ കണ്ട് നാഗവല്ലി; ദൃശ്യങ്ങൾ വൈറൽ
cancel
Listen to this Article

മലയാള സിനിമ പ്രേമികളുടെ ഒരു കാലത്തെ ഇഷ്ട ജോഡികളായിരുന്നു മമ്മൂട്ടിയും ശോഭനയും. മലയാളത്തിലെ മുൻ നിര നായകൻമാർക്കൊപ്പമെല്ലാം ശോഭന നായികയായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി എന്നിവരുമായുള്ള അവരുടെ സിനിമകൾ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. ഇപ്പോൾ ശോഭനയുമായുള്ള ഒരു സൗഹൃദത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി.

ഇരുവരുടേയും സൗഹൃത്തിന്റെ ആഴം കാണിക്കുന്നതാണ് ഇൻസ്റ്റാ​ഗ്രാമിൽ മമ്മൂട്ടി കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോ. മമ്മൂട്ടി നായകനാവുന്ന സി.ബി.ഐ 5- ദ ബ്രെയിൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് നടി ശോഭന എത്തിയതാണ് വീഡിയോയിലുള്ളത്. നാ​ഗവല്ലി സേതുരാമയ്യരെ കണ്ടപ്പോൾ എന്നാണ് വീഡിയോക്ക് മമ്മൂട്ടി നൽകിയ വിശേഷണം. ലൊക്കേഷനിലെത്തുന്ന ശോഭനയെ മമ്മൂട്ടിയും സി.ബി.ഐ 5 സംഘവും ചേർന്ന് സ്വീകരിക്കുന്നു.

ഭക്ഷണവും കഴിച്ച് സെൽഫിയുമെടുത്താണ് ശോഭന മടങ്ങിയത്. കെ.മധു-എസ്.എൻ. സ്വാമി- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന സി.ബി.ഐ 5 മേയ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. നീണ്ട ഇടവേളക്ക് ശേഷം ജ​ഗതി ശ്രീകുമാർ വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്ന ചിത്രമാണ് സി.ബി.ഐ 5. സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, രഞ്ജി പണിക്കർ, മുകേഷ്, രമേഷ് പിഷാരടി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജേക്സ് ബിജോയ് ആണ് സം​ഗീതം.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന മലയാളത്തിൽ സുരേഷ് ഗോപിയുമായി അവസാനമായി അഭിനയിച്ചത്. നൃത്തത്തിലാണ് ഇപ്പോൾ ശോഭന മുഴുസമയം ഉള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shobana meets mammootty on the location of cbi 5
Next Story