Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightത​െൻറ എക്കാലത്തേയും...

ത​െൻറ എക്കാലത്തേയും മികച്ച ഏകദിന ടീം പുറത്തുവിട്ട്​ അക്തർ; നാല്​ ഇന്ത്യൻ താരങ്ങളും നാല്​ പാക്​ താരങ്ങളും ടീമിൽ

text_fields
bookmark_border
ത​െൻറ എക്കാലത്തേയും മികച്ച ഏകദിന ടീം പുറത്തുവിട്ട്​ അക്തർ; നാല്​ ഇന്ത്യൻ താരങ്ങളും നാല്​ പാക്​ താരങ്ങളും ടീമിൽ
cancel

ക്രിക്കറ്റിലെ പഴയ വിഖ്യാത താരങ്ങളിൽ പലരും അവരുടെ എക്കാലത്തേയും മികച്ച ഏകദിന-ടെസ്റ്റ്​ ടീമുകൾ ഏതാണെന്ന്​ പുറത്തുവിടാറുണ്ട്​. ഏറ്റവും മികച്ച താരങ്ങളെ പല ടീമുകളിൽ നിന്നും തെരഞ്ഞെടുത്തുകൊണ്ടാണ്​ തയ്യാറാക്കുന്ന പട്ടിക പുറത്തുവിടുന്നതോടെ ഇന്ത്യയിലെ ക്രിക്കറ്റ്​ പ്രേമികൾ അതിൽ ഏതൊക്കെ ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന്​ അറിയാനും അതിനെ കുറിച്ച്​ ചർച്ച ചെയ്യാനും എപ്പോഴും മുന്നിലുണ്ടാവാറുമുണ്ട്​.

ഏറ്റവും ഒടുവിൽ, പാകിസ്​താ​െൻറ റാവൽപിണ്ടി എക്​സ്​പ്രസായ​ ശുഹൈബ്​ അക്തറാണ്​ ത​െൻറ എക്കാലത്തേയും മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്​. നാല്​ ഇന്ത്യൻ താരങ്ങൾക്കും നാല്​ പാകിസ്​താൻ താരങ്ങൾക്കും അക്തർ ത​െൻറ ടീമിൽ ഇടം നൽകിയിട്ടുണ്ട്​. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറാണ്​ ടീമിലെ ഒാപണർ. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോണി വിക്കറ്റ്​ കീപ്പിങ്​ കാക്കും. യുവരാജ്​ സിങ്ങാണ്​ മറ്റൊരു താരം. കപിൽ ദേവും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്​. പാകിസ്താൻ ടീമിൽ നിന്ന്​ ഇൻസിമാമുൽ ഹഖ്​, സഇൗദ്​ അൻവർ, വസീം അക്രം, വഖാർ യൂനിസ്​ എന്നിവരാണ്​ ടീമിലുള്ളത്​.


ആസ്​ട്രേലിയൻ ബൗളിങ്​ ഇതിഹാസം ഷെയ്​ൻ വോൺ ടീമിനെ നയിക്കുമെന്നാണ്​ അക്തർ പറയുന്നത്​. ഒാസീസിൽ നിന്ന്​ ആദം ഗിൽക്രിസ്റ്റിനും അവസരം നൽകിയിട്ടുണ്ട്​. വെസ്റ്റ്​ ഇൻഡീസ്​ താരം ഗോർഡൻ ഗ്രീനിഡ്ജാണ്​ സച്ചിനൊപ്പം ഒാപണറായി ഇറങ്ങുകയെന്നും മുൻ പാക്​ ഫാസ്റ്റ്​ ബൗളർ ഒരു യൂട്യൂബ്​ വിഡിയോയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shoaib Akhtarall time ODI XI
News Summary - Shoaib Akhtar names his all time ODI XI
Next Story