Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shikhar Dhawan to make his Bollywood debut with Huma Qureshi, Sonakshi Sinha’s ‘Double XL’
cancel

ബോളിവുഡിൽ ഇന്നിങ്സ് തുറന്ന് ശിഖർ ധവാൻ; ടീം ഇന്ത്യയുടെ 'ഗബ്ബർ' സിനിമയിൽ എത്തുക ആടിപ്പാടാൻ

text_fields
bookmark_border
കോമഡി ഡ്രാമ വിഭാഗത്തിലുള്ള സിനിമയായ ഡബിള്‍ എക്സ്എല്ലിലാണ് ശിഖർ അഭിനയിക്കുക

ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സത്‍റാം രമണി സംവിധാനം ചെയ്യുന്ന 'ഡബിള്‍ എക്സ്എല്‍' എന്ന ചിത്രത്തിലാണ് ശിഖര്‍ ധവാന്‍ ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തിൽ ഹുമ ഖുറേഷി, സൊനാക്ഷി സിന്‍ഹ എന്നിവരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരീരഭാരമുള്ള രണ്ട് സ്ത്രീകളുടെ ജീവിതയാത്രയാണ് 'ഡബിള്‍ എക്സ്എലി'ലൂടെ പറയുന്നത്. സിനിമയിൽ അതിഥി താരമായാണ് ധവാൻ എത്തുന്നതെന്നാണു വിവരം.

കോമഡി ഡ്രാമ വിഭാഗത്തിലുള്ള സിനിമയാണ് ഡബിള്‍ എക്സ്എല്‍. ശിഖര്‍ ധവാനും ഹുമ ഖുറേഷിയും നൃത്തം ചെയ്യുന്ന സിനിമയിൽനിന്നുള്ള സ്റ്റിൽ അണിയറക്കാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. രാജ്ശ്രീ ത്രിവേദി എന്ന ദില്ലിയില്‍ നിന്നുള്ള സ്പോര്‍ട്സ് അവതാരകയുടെ വേഷമാണ് ഹുമ ഖുറേഷി ചെയ്യുന്നത്. ഫാഷന്‍ ഡിസൈനറായി സൊനാക്ഷിയും എത്തുന്നു.


സിനിമയുടെ കഥ തന്നെ സ്വാധീനിച്ചുവെന്നും ഈ ചിത്രത്തിന്റെ കഥ സമൂഹത്തിന് ഒരു വലിയ സന്ദേശമാണ് നല്‍കുന്നതെന്നും ധവാൻ പറഞ്ഞു. 'രാജ്യത്തിനുവേണ്ടി കളിക്കുന്ന ഒരു അത്‍ലറ്റ് എന്ന നിലയില്‍ ജീവിതം എപ്പോഴും തിരക്ക് നിറഞ്ഞതാണ്. രസിപ്പിക്കുന്ന സിനിമകള്‍ കാണുക എന്നതാണ് എന്‍റെ പ്രിയപ്പെട്ട ഹോബികളില്‍ ഒന്ന്. അനേകം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഈ ചിത്രം സ്വാധീനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'-ശിഖര്‍ ധവാന്‍ കൂട്ടിച്ചേർത്തു.


ഒ.ടി.ടി റിലീസായി നവംബര്‍ 4 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് 'ഡബിള്‍ എക്സ്എല്‍' എത്തുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നതു ശിഖർ ധവാനാണ്. ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shikhar Dhawan to make his Bollywood debut with Huma Qureshi, Sonakshi Sinha’s ‘Double XL’
Next Story