ശർഖിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സമാപിച്ചു
text_fieldsശർഖിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽനിന്ന്
മസ്കത്ത്: പുത്തൻ കാഴ്ചകൾ സമ്മാനിച്ച് സൂർ വിലായത്തിൽ നടന്ന ശർഖിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. നാലുദിവസമായി നടന്ന ഫെസ്റ്റിവലിൽ 18 രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഒമാൻ ഫിലിം ആൻഡ് തിയറ്റർ സൊസൈറ്റി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റ് പരമ്പരകളിലെ അഞ്ചാമത്തെ പരിപാടിയായിരുന്നു ഇത്.
ഇത്തരം ഫെസ്റ്റിവലുകൾ സുൽത്താനേറ്റിലെ ചലച്ചിത്ര നിർമാതാക്കളുടെ കഴിവുകൾ വർധിപ്പിക്കാനും ‘മേക്ക് യുവർ ഫിലിം ഇൻ ഒമാൻ’ പദ്ധതി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടന്നത്. ഒമാനോടൊപ്പം ജോർഡൻ, യു.എ.ഇ, ബഹ്റൈൻ, അൾജീരിയ, സൗദി അറേബ്യ, സുഡാൻ, സൊമാലിയ, ഇറാഖ്, കുവൈത്ത്, മൊറോക്കോ, യമൻ, ഇറാൻ, തുനീഷ്യ, സിറിയ, ഫലസ്തീൻ എന്നീ രാജ്യങ്ങൾ ഫെസ്റ്റിവലിൽ പങ്കെടുത്തു. ആഖ്യാന ചലച്ചിത്ര വിഭാഗത്തിൽ 23 ചിത്രങ്ങളും ഡോക്യുമെന്ററി വിഭാഗത്തിൽ 14 ചിത്രങ്ങളും ആർക്കിടെക്ചർ വിഭാഗത്തിൽ അഞ്ച് ഒമാനി ചിത്രങ്ങളും പ്രദർശിപ്പിച്ചു. സിനിമയെയും വാസ്തുവിദ്യയെയുംകുറിച്ചുള്ള സിമ്പോസിയവും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.