Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അദൃശ്യം ടീമിനൊപ്പം ജന്മദിനം ആഘോഷിച്ച്​ ഷറഫുദ്ദീൻ
cancel

അദൃശ്യം ടീമിനൊപ്പം ജന്മദിനം ആഘോഷിച്ച്​ ഷറഫുദ്ദീൻ

text_fields
bookmark_border

അദൃശ്യം സിനിമയുടെ അണിയറക്കാർക്കൊപ്പം ജന്മദിനം ആഘോഷിച്ച്​ നടൻ ഷറഫുദീൻ. ജോജു ജോർജ്, നരേൻ, ഷറഫുദീൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്​ അദൃശ്യം. ഷറഫുദീന്റെ ജന്മദിനത്തോടനുബന്ധിച്ച്​ അദൃശ്യത്തിന്റെ സോളോ പോസ്റ്ററും ടീം പുറത്തിറക്കി. ജുവിസ് പ്രൊഡക്ഷൻസ്​ , യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച് നവാഗത സംവിധായകൻ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം.


പവിത്ര ലക്ഷ്മി , ആത്മീയ രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു.തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം മലയാളം, തമിഴ് ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്​പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sharafudheen celebrates birthday with adrishyam movie team
Next Story