ഷറഫുദ്ദീന്‍റെ 'ദി പെറ്റ് ഡിറ്റക്ടീവ്' ഒ.ടി.ടിയിലേക്ക്
text_fieldsഷറഫുദ്ദീന്‍ നായകനായ ഏറ്റവും പുതിയ ചിത്രം 'ദി പെറ്റ് ഡിറ്റക്ടീവ്' ഒ.ടി.ടിയിലെത്തുന്നു. ആക്ഷൻ-കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രനീഷ് വിജയനാണ്. അനുപമ പരമേശ്വരൻ നായികയായ ചിത്രം നവംബർ 28 മുതൽ സീ5ൽ സ്ട്രീം ചെയ്യും. ശ്യാം മോഹൻ, ജോമോൻ ജ്യോതിർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഏപ്രിൽ 25ന് റിലീസ് ചെയ്യാൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും രാവണപ്രഭുവിന്റെ റീ റിലീസ് കാരണം 'ദി പെറ്റ് ഡിറ്റക്ടീവ്' റിലീസ് ഒക്ടോബർ 16ലേക്ക് മാറ്റിവെക്കുകയായിരുന്നു. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍ നിർമിച്ച ചിത്രത്തിന് പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്‍റെ സംവിധായകനായ അഭിനവ് സുന്ദര്‍ നായ്കാണ് എഡിറ്റർ. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത് ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് ആണ്.
രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി. ചന്ദ്രൻ ആണ്. പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, സ്റ്റിൽസ് -രോഹിത് കെ സുരേഷ്, പി.ആർ.ഒ ആൻഡ് മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

