Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആശുപത്രിയില്‍വെച്ച് അമ്മക്ക് കുഞ്ഞു മാറിപ്പോയിരുന്നോ'; ചിരിപ്പിച്ചുകൊണ്ട് 'മധുര മനോഹര മോഹം'

text_fields
bookmark_border
Sharaf U Dheen, Rajisha Vijayan, Bindu Panicker Movie Madhura Manohara Moham  thrid Teaser Out
cancel

മികച്ച പ്രേക്ഷക സ്വീകാര്യത സ്റ്റെഫി സേവ്യറിന്റെ 'മധുര മനോഹര മോഹം' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നിറഞ്ഞ സദസ്സുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഷറഫുദ്ദീനും രജിഷയും ബിന്ദു പണിക്കരും മറ്റും അണിനിരക്കുന്ന ടീസര്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. കാഴ്ചക്കാരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു മുഴുനീള എന്റര്‍ടെയ്നറാണ് ചിത്രം എന്നാണു പ്രേക്ഷകാഭിപ്രായം.മികച്ച അഭിപ്രായം നേടിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ചിത്രത്തിന് കേരളത്തിലുടനീളം കൂടുതല്‍ ഷോസ് ലഭിച്ചിരുന്നു.

ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.

ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ജിബിന്‍ ഗോപാലാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും പ്രൊമോ സോങ്ങും ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍. കോസ്റ്റ്യൂം സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയാല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എഎസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍

പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കര്‍.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharaf U Dheen, Rajisha Vijayan, Bindu Panicker Movie Madhura Manohara Moham thrid Teaser Out
Next Story