Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightശങ്കറിന്‍റെ അടുത്ത...

ശങ്കറിന്‍റെ അടുത്ത ചിത്രത്തിലെ നായകൻ തെലുഗു സൂപ്പർ താരം; ചിത്രമെത്തുക മൂന്ന്​ ഭാഷകളിൽ

text_fields
bookmark_border
ശങ്കറിന്‍റെ അടുത്ത ചിത്രത്തിലെ നായകൻ തെലുഗു സൂപ്പർ താരം; ചിത്രമെത്തുക മൂന്ന്​ ഭാഷകളിൽ
cancel

ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിന്‍റെ അടുത്ത ചിത്രത്തിൽ തെലുഗു സൂപ്പർ താരം രാം ചരൺ നായകൻ. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം തമിഴ്​, തെലുഗു, ഹിന്ദി ഭാഷകളിലാകും തിയറ്ററിൽ എത്തുക. 2022ലാണ്​ ചിത്രത്തിന്‍റെ ഷൂട്ടിങ്​ ആരംഭിക്കുന്നത്​.

തെലുഗു സൂപ്പർ താരം ചിരഞ്​ജീവിയുടെ മകനായ രാംചരണിന്‍റെ 15ാമത്തെ ചിത്രമാകും ഇത്​. ശ്രീവെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും ഷിരീഷും ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.

'ഇത് പാൻ ഇന്ത്യ പദ്ധതിയായിരിക്കും. രാം ചരണും ശങ്കറും ഒരുമിച്ച് വരുന്നത് തീർച്ചയായും ഒരു വലിയ കാര്യമാണ്. പ്രതീക്ഷകൾ വളരെ വലുതായിരിക്കും. സിനിമാ പ്രേമികൾക്ക് ആസ്വാദ്യകരമാകുന്ന ചിത്രം നിർമിക്കും. അഭിനേതാക്കളുടെയും മറ്റ്​ അണിയറപ്രവർത്തകരുടെയും പേരുകൾ ഉടൻ വെളിപ്പെടുത്തും' -ദിൽ രാജു പറഞ്ഞു.

എസ്​.എസ്​ രാജമൗലിയുടെ ആർ.ആർ.ആറിലാണ്​ രാംചരൺ അഭിനയിച്ച്​ കൊണ്ടിരിക്കുന്നത്​. ചിരഞ്​ജീവിയുടെ 'ആചാര്യ' എന്ന ചിത്രത്തിൽ സഹനടന്‍റെ റോളിൽ രാംചരൺ അഭിനയിച്ചിരുന്നു​. കൊറട്​ല ശിവ സംവിധാനം ചെയ്​ത ആചാര്യ മെയ്​ 13ന്​ തിയറ്ററുകളിലെത്തും. കാജൽ അഗർവാളും സോനൂ സൂദുമാണ്​ ചിത്രത്തിലെ മറ്റ്​ പ്രധാന താരങ്ങൾ.

ഉലകനായകൻ കമൽഹാസന്‍റെ 'ഇന്ത്യൻ 2' ആണ്​ ശങ്കറിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShankarRam Charan
News Summary - Shankar’s next pan-India film Ram Charan to lead
Next Story