മലയോര മേഖലയിൽ ഷെയ്ൻ നിഗം പ്രണയ നായകനാകുന്ന ചിത്രത്തിന് തുടക്കമായി
text_fieldsതിരുവനന്തപുരം: ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒമ്പത് തിങ്കളാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു. ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്. മലയോര പശ്ചാത്തലത്തിലൂടെ 'ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.
ആൻ്റോ ജോസ് പെരേര -എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കട്ടപ്പന പട്ടണത്തിൽ മുപ്പതു കിലോമീറ്ററോളം അകലെ ചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. വിൽസൺ തോമസ് സ്വീച്ചോൺ കർമ്മവും നടത്തി.
ഇടുക്കിയിലെ ഏലക്കാടുകളിൽ നിന്നും പൊന്നുവിളയിക്കുന്ന അധ്വാനികളായ കർഷകരുടെ ജീവിതപശ്ചാത്തലത്തിലൂടെബന്ധങ്ങൾക്കും, മൂല്യങ്ങൾക്കുംപ്രാധാ ധാന്യം നൽകിക്കൊണ്ടാണ് ഈ പ്രണയകഥയുടെ അവതരണം. പൂർണമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾ നൽകിക്കൊണ്ട്, അവരുടെ വികാരവിചാരങ്ങൾക്കൊപ്പമാണ് ഈ ചിത്രത്തിന്റെ സഞ്ചാരം.
രണ്ടു കുടുംബങ്ങൾക്കിടയിലൂടെ മൂന്നു പ്രണയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അനഘ മരുതോരയാണ് ( ഭീഷ്മപർവ്വം ഫെയിം). ബാബുരാജും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്നു. രൺജി പണിക്കർ ,ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രമ്യാ സുവി,മാലാ പാർവതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. തിരക്കഥ - രാജേഷ് പിന്നാടൻ', സംഗീതം - കൈലാസ്, ഛായാഗ്രഹണം - ലൂക്ക് ജോസ്, എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം -അരുൺ ജോസ്. ക്രിസ്തുമസിന് പ്രദർശനത്തിനെത്തും വിധത്തിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

