Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷെയിൻ നിഗം ചിത്രം 'ബർമുഡ'യുടെ വെറൈറ്റി ഫ്രൈഡേ ബിൽബോർഡ് പുറത്തിറക്കി രമേശ് പിഷാരടി

text_fields
bookmark_border
ഷെയിൻ നിഗം ചിത്രം ബർമുഡയുടെ വെറൈറ്റി ഫ്രൈഡേ ബിൽബോർഡ് പുറത്തിറക്കി രമേശ് പിഷാരടി
cancel

ഷൈന്‍ നിഗം - വിനയ് ഫോർട്ട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ടി.കെ. രാജീവ് കുമാർ ചിത്രം "ബർമുഡയുടെ " ഫ്രൈഡേ ബിൽബോർഡ് രമേശ് പിഷാരടി പുറത്തിറക്കി. തീയറ്ററുകൾ തുറക്കാതെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ റിലീസ് ചെയുന്ന സാഹചര്യത്തിൽ "നാളെ തീയറ്റർ തുറക്കുന്നു" എന്ന അറിയിപ്പോട് കൂടി പുറത്തിറങ്ങിയ പോസ്റ്റർ കണ്ടു സിനിമ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയെന്നതിൽ ആശ്ചര്യപെടാൻ ഇല്ല.

കോവിഡ്‌ കാലഘട്ടത്തിൽ അടച്ചിട്ട തിയേറ്റർ തുറക്കുക എന്നത് മറ്റാരേക്കാളും ഒരു സിനിമ പ്രേമിക്ക്‌ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. ജനശ്രദ്ധ നേടുക എന്ന ഉദ്ദേശത്തിൽ മാത്രം ചെയ്ത ഈ കാര്യം കൊണ്ട് തന്നെ ഈ പോസ്റ്റർ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.


ഒരു സ്ക്രീനിൽ കാണുന്ന തരത്തിൽ പോലീസ് വേഷത്തിലെ വിനയ് ഫോർട്ടും, ചിരിക്കുന്ന ഷൈനി​െൻറ ചിത്രവുമാണ് പോസ്റ്ററിൽ ഉള്ളത്. മികച്ച ഒരു കൂട്ട് കെട്ടിൽ നല്ലൊരു ചിത്രം പ്രതീക്ഷിക്കാം. 24 ഫ്രെയിംസി​െൻറ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്ണകുമാർ പിങ്കിയുടെതാണ് കഥ, രമേശ് നാരായണന്റെ സംഗീതവും അഴകപ്പൻ ക്യാമറയും കൈകാര്യം ചെയ്യുന്നു. പി.ആർ.ഒ- പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shane Nigam Vinay Forrt team up for Bermuda Movie
Next Story