Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഷെയിൻ നിഗം നായകനാകുന്ന...

ഷെയിൻ നിഗം നായകനാകുന്ന 'പരാക്രമം'; ടൈറ്റിൽ പോസ്റ്റർ റിലീസ്​ ചെയ്​ത്​ പൃഥ്വിരാജ്​

text_fields
bookmark_border
ഷെയിൻ നിഗം നായകനാകുന്ന പരാക്രമം; ടൈറ്റിൽ പോസ്റ്റർ റിലീസ്​ ചെയ്​ത്​ പൃഥ്വിരാജ്​
cancel

യുവനടൻ ഷെയിൻ നിഗം നായകനാകുന്ന 'പരാക്രമം' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. അർജുൻ രമേശാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നടൻ പൃഥ്വിരാജ്​ ഫേസ്ബുക്കിലൂടെയാണ്​ പോസ്റ്റർ റിലീസ് ചെയ്തത്. അലക്സ് പുളിക്കലാണ് ഛായാഗ്രഹണം. ശബരീഷ് വർമയുടെ വരികൾക്ക് സംഗീതം നൽകുന്നത് പ്രതിക് സി. ആഭ്യങ്കാറാണ്. കിരൺ ദാസാണ് എഡിറ്റർ.

ഗുഡ് വില്‍ എൻറര്‍ട്ടെയിന്‍മെൻസി​െൻറ ബാനറില്‍ ജോബി ജോര്‍ജ്​ നിർമിച്ച്​ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ, ആണ്​​ ഷെയിൻ നിഗത്തി​േൻറതായി ഇനി വരാനിരിക്കുന്ന ചിത്രം. പ്രതീപ് കുമാര്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്​.

ജീവൻ ജോ ജോ സംവിധാനം ചെയ്യുന്ന ഉല്ലാസം, ടി.കെ രാജീവ് സംവിധാനം ചെയ്യുന്ന ബർമുഡ, സാജിദ് യഹ്‌യ സംവിധാനം ചെയ്യുന്ന ഖൽബ്, ജിയോ വി സംവിധാനം ചെയ്യുന്ന കുർബാനി എന്നീ ചിത്രങ്ങളും ഷെയിനി​െൻറതായി വരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj SukumaranShane NigamParakramam MovieArjun Ramesh
News Summary - Shane Nigam New Movie Parakramam title announcement poster released by Prithviraj Sukumaran
Next Story