പുതിയ ഗെറ്റപ്പിൽ ഷെയ്ൻ നിഗം! ഖുർബാനി ടീസർ പുറത്ത്...
text_fieldsആർ.ഡി.എക്സ്. എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ് നിഗം പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് ഖുർബാനി. ചിത്രത്തിന്റെ ടീസർ പുറത്ത്. ചിത്രം പ്രധാനമായും യൂത്തിനെ ആകർഷിക്കുന്ന ഒരു ലൗ സ്റ്റോറിയാണന്ന് ഈ ടീസർ വ്യക്തമാക്കുന്നത്.
നവാഗതനായ ജിയോവി' തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മിക്കുന്നത്. യഥാർഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.എല്ലാവരും അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥാ പുരോഗതി.
ആർഷാചാന്ദ്‌നി ബൈജുവാണ് നായിക.മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്, മധുര മനോഹര മോഹം, രാമചന്ദ്രബോസ്& കമ്പനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ആർഷാ ചാന്ദ്നി ബൈജു. ചാരുഹാസൻ,സൗബിൽ ഷാഹിർ, ജോയ് മാത്യു, ഹരിശ്രീ അശോകൻ ഹരീഷ് കണാരൻ,, ജയിംസ് ഏല്യാ, ശീജിത്ത് രവി, കോട്ടയം പ്രദീപ്, സജി പ്രേംജി, ഇൻഡ്യൻ, സുധി കൊല്ലം, അജയ് മാത്യ നന്ദിനി എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ - കൈതപ്രം, മനു മഞ്ജിത്ത്, അജീഷ് ദാസൻ,സംഗീതം - എം.ജയചന്ദ്രൻ. അഫ്സൽ യൂസഫ്, മുജീബ് മജീദ്. റോബിൻ ഏബ്രഹാം,ഛായാഗ്രഹണം - സുനോജ് വേലായുധൻ,എഡിറ്റിംഗ് - ജോൺ കുട്ടി, കലാസംവിധാനം - സഹസ്ബാല, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ',പ്രൊഡക്ഷൻ ഡിസൈനർ - സഞ്ജു ജെ,പ്രൊഡക്ഷൻ കൺട്രോളർ - ഷെമീജ് കൊയിലാണ്ടി, വർണ്ണ ചിത്ര റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

