Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ' രചനയുടെ ചോദ്യത്തിന് ഷമ്മി തിലകന്‍റെ ഉത്തരം

text_fields
bookmark_border
വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന വിഷയത്തിൽ പാർവതി പരോക്ഷമായി പ്രതികരിച്ചതാണ് രചനയെ ചൊടിപ്പിച്ചത്
Shammi thilakan, parvathy thiruvoth
cancel

'പാർവതി ആരാണ്' എന്ന രചന നാരായണൻകുട്ടിയുടെ ചോദ്യത്തിന് ഷമ്മി തിലകന്‍റെ ഉത്തരം വൈറലാകുന്നു. അമ്മയുടെ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്ഘാടനവേളയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപണം ശക്തമായിരുന്നു. വിഷയത്തിൽ പരോക്ഷമായി പ്രതികരിച്ചതാണ് അമ്മ എക്സിക്യുട്ടീവ് അംഗമായ രചനയെ ചൊടിപ്പിച്ചത്.

എക്സിക്യുട്ടീവ് അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും ഇരുന്നുകൊണ്ടും മറ്റ് അംഗങ്ങൾ നിന്നുകൊണ്ടുമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് 'ഈ പാർവതി ആരാണ്' എന്ന് രചന ചോദിച്ചത്. വിഷയത്തിൽ നിരവധി പേരാണ് പാർവതി പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.

ഇപ്പോഴിതാ പാര്‍വതിക്ക് പിന്തുണയുമായി നടന്‍ ഷമ്മി തിലകന്‍ എത്തിയിരിക്കുകയാണ്. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ ആണ് പാര്‍വതിയെന്നാണ് ഷമ്മി തിലകന്‍ പറഞ്ഞിരിക്കുന്നത്.

ധൈര്യമാണ് പാർവതി, ഞാനടക്കമുള്ള സമൂഹത്തിന്‍റെ ചൂണ്ടുപലകയാണ് പാർവതി എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. കർഷക സമരത്തിലടക്കം നിലപാട് വ്യക്തമാക്കിയതിനും പാർവതിയെ ഹരീഷ് പേരടി അഭിനന്ദിച്ചു.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story