Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എന്നിലുള്ള വിശ്വാസത്തിന് നന്ദി'; സംവിധായകൻ ജോഷിയോട് ഷമ്മി തിലകൻ

text_fields
bookmark_border
ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് നന്ദി അറിയിച്ചിരിക്കുന്നത്
എന്നിലുള്ള വിശ്വാസത്തിന് നന്ദി; സംവിധായകൻ ജോഷിയോട് ഷമ്മി തിലകൻ
cancel

ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പാപ്പൻ. ജൂലൈ 29 ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ഷമ്മി തിലകന്റെ ഇരുട്ടൻ ചാക്കോ. മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രം മികച്ച വിജയം നേടി മുന്നോട്ട് പോകുമ്പോൾ ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പ് ചർച്ചയാവുകയാണ്. തന്നെ ചിത്രത്തിലേക്ക് പരിഗണിച്ചതിൽ സംവിധായകൻ ജോഷിയോട് നന്ദി പറയുകയാണ് നടൻ.

ചിത്രത്തിലെ ഇരുട്ടൻ ചാക്കോ എന്ന ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് നന്ദി അറിയിച്ചിരിക്കുന്നത്. 'നന്ദി ജോഷിസർ, എനിക്ക് നൽകുന്ന "കരുതലിന്", എന്നെ പരിഗണിക്കുന്നതിന്..! എന്നിലുള്ള വിശ്വാസത്തിന്..! ലൗ യു ജോഷി സാർ'- ഷമ്മി തിലകൻ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

നടന്റെ കുറിപ്പ് വൈറലായതോടെ പാപ്പനിലെ നടന്റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ രം​ഗത്തെത്തി. നല്ല അഭിപ്രായമാണ് ലഭിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shammi Thilakan Thanks Director Joshi To Give A Chance In Pappan Movie
Next Story