Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീണ്ടും ഷമ്മി തിലകൻ; ഇക്കുറി വിഡിയോയിലൂടെ വിമർശനം
text_fieldsbookmark_border
മലയാളത്തിലെ സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മക്കെതിരെ പരോക്ഷ വിമർശനവുമായി ഷമ്മി തിലകൻ. ഇതാണെടാ അമ്മ, ഇതായിരിക്കണമെടാ അമ്മ എന്ന ക്യാപ്ഷനോടെ ഫേസ്ബുക്കിൽ ഷമ്മി പങ്കുവെച്ച വിഡിയോയാണ് ചർച്ചയാവുന്നത്.
പരുന്തിൽ നിന്ന് തെൻറ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന തള്ളക്കോഴിയാണ് വിഡിയോയിലുള്ളത്. കോഴിക്കുഞ്ഞിനെ ചിറകിനുള്ളിലൊതുക്കി പരുന്തിനെതിരെ പോരടിക്കുകയാണ് തള്ളകോഴി ചെയ്യുന്നത്. ഷമ്മി തിലകൻ പങ്കുവെച്ച വിഡിയോ അമ്മ സംഘടനയെയാണ് ഉദ്ദേശിച്ചതെന്ന് അഭിപ്രായവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും ഷമ്മി തിലകൻ അമ്മ സംഘടനയെ ശക്തമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

