Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബോക്സ് ഓഫീസ് തൂത്ത്...

ബോക്സ് ഓഫീസ് തൂത്ത് വാരി ഷാജി പാപ്പനും പിള്ളേരും; ഏഴ് ദിവസം കൊണ്ട് ചിത്രം നേടിയത് 100 കോടി!

text_fields
bookmark_border
ബോക്സ് ഓഫീസ് തൂത്ത് വാരി ഷാജി പാപ്പനും പിള്ളേരും; ഏഴ് ദിവസം കൊണ്ട് ചിത്രം നേടിയത് 100 കോടി!
cancel
camera_alt

വിജയ് ബാബു, ജയസൂര്യ, മിഥുൻ മാനുവൽ

ജയസൂര്യ നായകനായെത്തിയ ഫാന്റസി കോമഡി എന്റർടെയ്‌നർ ചിത്രം 'ആട് 3: വൺ ലാസ്റ്റ് റൈഡ്' ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച കലക്ഷൻ നേടി കുതിക്കുകയാണ്. മലയാളത്തിലെ ഈ വർഷത്തെ ആദ്യ ബോക്സ് ഓഫീസ് വിജയം കൊയ്യാൻ തയാറെടുക്കുകയാണ് ചിത്രം. റിലീസ് ദിവസം മുതൽ വമ്പൻ കുത്തിപ്പിൽ മുന്നേറുന്ന ആട് ആദ്യ ദിവസം നേടിയ കലക്ഷൻ 18 കോടി രൂപയാണ്. ആദ്യം വാരം പിന്നിടുമ്പോൾ റെക്കോഡുകൾ തിരുത്തിക്കുറിച്ച് ആട് 3 നേടിയത് 100 കോടി രൂപയാണ്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ ദിനം കേരളത്തിൽനിന്നും മാത്രമായി 5.90 കോടി രൂപയുടെ കലക്ഷൻ നേടിയിരുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഏകദേശം ഒരു കോടി രൂപ ലഭിച്ചു. ഇത് ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം ആദ്യ ദിവസത്തെ വരുമാനം 6.90 കോടി രൂപയായി. ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രമായ ധുരന്ധറിനോടൊപ്പമാണ് ആട് റിലീസിനെത്തിയത്. എന്നാൽ ധുരന്ധറിന്‍റെ കൊടുങ്കാറ്റിൽ ഈ മലയാള ചിത്രം തളർന്നില്ല. കേരളത്തിൽ നിന്നും റെക്കോഡ് കലക്ഷൻ നേടിയ ചിത്രം ആഗോള തലത്തിലും ഹിറ്റായി മാറി.

മലയാള സിനിമകൾക്ക് മിഡിൽ ഈസ്റ്റ് പ്രദേശങ്ങളിൽ വലിയ പ്രചാരമുണ്ട്. അതുകൊണ്ടുതന്നെ ആട് 3ക്കും മിഡിൽ ഈസ്റ്റിൽ മികച്ച പ്രതികരണം ലഭിച്ചു. ചിത്രം ആദ്യ ദിവസം തന്നെ 825,000 യു.എസ് ഡോളർ കലക്ഷൻ നേടി. മിഡിൽ ഈസ്റ്റിനു പുറമേ, യു.കെ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്ന് ആട് 3 ഏകദേശം 174,000 യു.എസ് ഡോളർ നേടി. വടക്കേ അമേരിക്കയിൽ നിന്ന് 92,000 യു.എസ് ഡോളറും ആസ്‌ട്രേലിയയിൽ ഇത് 33,000 യു.എസ് ഡോളറും ന്യൂസിലൻഡിൽ 7,000 യു.എസ് ഡോളറിലധികവും ചിത്രം നേടി. ആട് 3 യുടെ മൊത്തത്തിലുള്ള ആദ്യ ദിന അന്താരാഷ്ട്ര വരുമാനം 1.18 മില്യൺ യു.എസ് ഡോളറിലെത്തി. ഇത് ഇന്ത്യൻ കറൻസി പ്രകാരം 11.10 കോടി രൂപയാണ്.

ചിത്രമിറങ്ങി ആദ്യ വാരം പിന്നിടുമ്പോൾ തന്നെ ആട് 3 യുടെ ആഗോള ആദ്യ ദിന കലക്ഷൻ 100 കോടി രൂപയിലെത്തി. ജയസൂര്യ , സൈജു കുറുപ്പ്, വിനായകൻ, രഞ്ജി പണിക്കർ, വിജയ് ബാബു, സണ്ണി വെയ്ൻ, ധർമ്മജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, ഇന്ദ്രൻസ്, തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Box Office Collectionmalayalam moviesBox Officeaadu 3Entertainment News
News Summary - Shaji Pappan film swept the box office; the film earned Rs 100 crore in seven days
Next Story