Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് പശ്ചാത്തലത്തിൽ 'കടുവ'യുടെ ചിത്രീകരണം നിർത്തിവെച്ച് ഷാജി കൈലാസ്

text_fields
bookmark_border
kaduva
cancel

കോവിഡ് പശ്ചാത്തലത്തിൽ 'കടുവ'യുടെ ചിത്രീകരണം നിർത്തിവെച്ച് ഷാജി കൈലാസ്. ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ചിത്രമാണ് 'കടുവ.' സംവിധായകൻ ഷാജി കൈലാസ് തന്നെയാണ് വിവരം അറിയിച്ചത്.

നമ്മുടെ സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് "കടുവ" സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ ചിത്രീകരണം നിർത്തിവെക്കുന്നുവെന്നാണ് പോസ്റ്റ്. സ്ഥിതിഗതികൾ അൽപം കൂടി മെച്ചപ്പെടുമ്പോൾ ചിത്രീകരണം പുനരാരംഭിക്കും എന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു.

എട്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേർന്നാണ് കടുവയുടെ നിർമാണം. യഥാർഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷാജി കൈലാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

നമ്മുടെ സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് "കടുവ" സിനിമയുടെ ഷൂട്ടിംഗ് ഞങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ്. സ്ഥിതിഗതികൾ കുറച്ചുകൂടി സുഖപ്രദമാകുമ്പോൾ ഞങ്ങൾ ചിത്രീകരണം പുനരാരംഭിക്കും…. Stay safe… Stay Healthy….

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shaji Kailas stops filming 'kaduva' in Kovid background
Next Story