ഷാജി കൈലാസ് ചിത്രത്തിൽ ഭാവന; 'ഹണ്ട്' ആരംഭിച്ചു
text_fieldsമെഡിക്കൽ കാമ്പസിന്റെ പശ്ചാത്തലത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.പൂർണ്ണമായും സസ്പെൻസ്, ഹൊറർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്ന ചിത്രത്തിൽ ഭാവനയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാവനയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.
കാമ്പസിലെ പി.ജി. റസിഡന്റ് ഡോ. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. ഭാവനയാണ് ഡോ.കീര്‍ത്തിയെ അവതരിപ്പിക്കുന്നത്. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രമാണിത്. അതിഥി രവിയുടെ ഡോ.സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.അതിഥി രവിയുടെ ഡോ.സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.അജ്മൽ അമീർ ,രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി.സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻകോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.
ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ഈ ചിത്രം നിർമിക്കുന്നത്. രചന - നിഖിൽ. എസ്. ആനന്ദ്.ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.ജാക്സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ഉർവ്വശി തീയറ്റേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
കാപ്പയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഷാജി കൈലാസ് ചിത്രം. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

