ജൂനിയർ ഷാജി കൈലാസും ജൂനിയർ രഞ്ജി പണിക്കരും; റുബിനും നിഖിലും ഒരേ ചിത്രത്തിൽ
text_fieldsമലയാള സിനിമയിലെ ആകർഷകമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് ഷാജി കൈലാസ്-രഞ്ജി പണിക്കർ കോംബോ. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ കമ്മീഷണർ, മാഫിയാ ,ദി കിങ്, കിങ് & കമീഷണർ തുടങ്ങിയവയിലൂടെ വിജയ ചിത്രങ്ങളുടെ പെരുമഴ തന്നെ പെയ്യിച്ചു.
രഞ്ജി പണിക്കരുടെ മക്കളിൽ നിഥിൻ രഞ്ജി പണിക്കർ അച്ഛന്‍റെ പാതയിലൂടെ തന്നെ സഞ്ചരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായി. കസബ, കാവൽ തുടങ്ങിയ ചിത്രങ്ങളും,ഒരു വെബ് സീരിയസ്സും നിഥിൻ സംവിധാനം ചെയ്തു. നമുക്കു കോടതിയിൽ കാണാം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഷാജി കൈലാസിന്‍റെ ഇളയ മകൻ റുബിൻ ഷാജി കൈലാസ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെ അഭിനേതാവുമായി.
ഇപ്പോഴിതാ അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിൽ റുബിനൊപ്പം രഞ്ജി പണിക്കരുടെ മകൻ നിഖിൻ രഞ്ജി പണിക്കരും അഭിനയിക്കുന്നുണ്ട്. നിഖിൽ രഞ്ജി പണിക്കർ വിവേക് സംവിധാനം ചെയ്ത ടീച്ചർ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. നിഥിനും നിഖിലും ഇരട്ട സഹോദരന്മാർ കൂടിയാണ്.
റുബിനും നിഖിലും ഒരേ ചിത്രത്തിൽ അഭിനേതാക്കളായി എത്തിയത് തികച്ചും അവിചാരിതമായിട്ടാണ്. കാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്‍റെ അവതരണം. സ്റ്റുഡൻസായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. ചിത്രത്തിലെ രണ്ടു പ്രബല ഗ്രൂപ്പുകളുടെ നേതാക്കളായ ആയ ജൂഡ്, ജസ്റ്റിൽ ജസ്റ്റിൻ മാത്യൂസ് എന്നീ കഥാപാത്രങ്ങളെ യാണ് ഇരുവരും പ്രതിനിധീകരിക്കുന്നത്. ജൂഡിനെ റുബിനും, ജസ്റ്റിൻ മാത്യൂസിനെ നിഖിൽ രഞ്ജി പണിക്കരും അവതരിപ്പിക്കുന്നു
അഭിനേതാവ് എന്ന നിലയിൽ റുബിൻ ഷാജി കൈലാസിനും നിഖിൽ രഞ്ജി പണിക്കർക്കും ഏറെ തിളങ്ങാൻ അവസരം ലഭിക്കുന്നതാണ് ഈ കഥാപാത്രങ്ങൾ. ചിത്രത്തിൽ രഞ്ജി പണിക്കരും സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ഏറെ കൗതുകമുള്ള കാര്യമാണ്.
നരേൻ, വിജയരാഘവൻ, ജോണി ആന്‍റണി, ജയ്സ് ജോർജ്, അജു വർഗീസ് ഡോ. റോണി രാജ്, ബോബി കുര്യൻ, ദിവ്യദർശൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, ശ്രീകാന്ത് മുരളി, ഫൈസൽ മുഹമ്മദ് അഡ്വ. ജോയി കെ. ജോൺ, ലിസ്സി .കെ.ഫെർണാണ്ടസ്, ടൈറ്റസ് ജോൺ, അഞ്ജലി ജോസ്. അഞ്ജലി ജോസഫ് എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ - അമൽ കെ. ജോബി. സംഗീതം - സ്റ്റീഫൻ ദേവസ്സി ഗൗതംവിൻസന്‍റ്, ഛായാഗ്രഹണം -റോ ജോ തോമസ്.
എഡിറ്റിങ് -ഡോൺ മാക്സ്. കലാസംവിധാനം - രാജേഷ്.കെ. സൂര്യ. മേക്കപ്പ് - മാളൂസ് കെ.പി. കോസ്റ്റ്യും - ഡിസൈൻ - ബബിഷ.കെ. രാജേന്ദ്രൻ. സ്റ്റിൽസ്-ജയ്സൺ ഫോട്ടോ ലാന്‍റ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ ദേവ്. കെ.ആർ. പ്രൊജക്റ്റ് ഡിസൈനർ - ടൈറ്റസ് ജോൺ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പ്രണവ് മോഹൻ, ആന്‍റണി കുട്ടമ്പുഴ
പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ. സി.എൻഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ഡോ. ലിസ്റ്റി.കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി, ഡോ.ദേവസ്യാ കുര്യൻ, ജെസ്സി മാത്യു (ലൈറ്റ്ഹൗസ് മീഡിയ യു.എസ്.എ) ജോർഡി മോൻ തോമസ്, ബൈജു എസ്.ആർ എന്നിവരും ടീം അംഗങ്ങളും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

