Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിജയ്​ സേതുപതിക്കൊപ്പം സ്​ക്രീൻ പങ്കിടുന്നതി​െൻറ ആവേശം പങ്കുവെച്ച്​ ഷാഹിദ്​ കപൂർ
cancel

വിജയ്​ സേതുപതിക്കൊപ്പം സ്​ക്രീൻ പങ്കിടുന്നതി​െൻറ ആവേശം പങ്കുവെച്ച്​ ഷാഹിദ്​ കപൂർ

text_fields
bookmark_border
ഫാമിലിമാൻ സംവിധായകരുടെ അടുത്ത വെബ്​ സീരീസിൽ റാഷി ഖന്നയും പ്രധാന വേഷത്തിൽ

രാജ്യമൊട്ടാകെ വലിയ തരംഗമായി മാറിയ ആമസോൺ പ്രൈം സീരീസായ ഫാമിലി മാന്​ ശേഷം രാജ്​ നിദിമോരു-ഡി​.കെ കൂട്ടുകെട്ട്​ ഒരുക്കുന്ന പുതിയ വെബ്​ സീരീസിൽ ഷാഹിദ്​ കപൂറും വിജയ്​ സേതുപതിയും പ്രധാന വേഷത്തിലെത്തുന്നു. നേരത്തെ ചിത്രീകരണം തുടങ്ങിയ സീരീസിൽ വിജയ്​ സേതുപതിയുമൊത്ത്​ സ്​ക്രീൻ പങ്കിടുന്നതി​െൻറ ആവേശം പങ്കുവെച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ ഷാഹിദ്​ കപൂർ.

ഇൻസ്റ്റാഗ്രാമിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്​ത ഷാഹിദ്​ അതിന്​ അടിക്കുറിപ്പായി സേതുപതിക്കൊപ്പം അഭിനയിക്കുന്നതിനായി കാത്തിരിക്കാൻ വയ്യെന്ന്​ കുറിച്ചു. ​'സെറ്റിൽ കാത്തിരിക്കുകയാണെന്നും എത്രയും പെട്ടന്ന്​ തന്നെ വിളിക്കൂ'.. എന്നും സംവിധായകരായ രാജിനോടും ഡി.കെയോടും ഷാഹിദ്​ പറയുകയും ചെയ്​തു. തെന്നിന്ത്യൻ നടി റാഷി ഖന്നയും ഇരുവർക്കുമൊപ്പം പ്രധാനവേഷത്തിലെത്തുന്നുണ്ട്​. വിജയ്​ സേതുപതിക്കൊപ്പം മൂന്നാം തവണ ഒരുമിക്കുന്ന റാഷി ഖന്ന അദ്ദേഹത്തിനൊപ്പമുള്ള സെൽഫി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shahid Kapoor cant wait to work with Vijay Sethupathi in Raj-DK web series
Next Story