Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കൾക്കൊപ്പം കളത്തിലിറങ്ങി ഷാറൂഖ് ഖാൻ; ഫുട്ബാൾ വിഡിയോ വൈറലാവുന്നു

text_fields
bookmark_border
Shah Rukh Khans Private Football Game With AbRam Secretly Recorded: Fandom Or Breach Of Privacy?
cancel

വലിയ ഫുട്ബാൾ ആരാധകനാണ് ഷാറൂഖ് ഖാൻ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് മക്കളായ ആര്യനും അബ്രാമിനുമൊപ്പം ഫുട്ബാൾ കളിക്കുന്ന എസ്.ആർ.കെയുടെ വിഡിയോയാണ്. 'ടീം ഷാറൂഖ്ഖാൻ' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മന്നത്ത് നിന്നുള്ള വിഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മക്കൾക്കും സ്റ്റാഫിനുമൊപ്പമാണ് എസ്.ആർ. കെ ഫുട്ബാൾ കളിക്കുന്നത്. മന്നത്തിൽ പ്രത്യേകമായി ഒരുക്കിയ മൈതാനത്തായിരുന്നു മത്സരം. ഷാറൂഖിന്റേ‍യും മക്കളുടേയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ ഷാറൂഖ് സമയം കണ്ടെത്താറുണ്ട. മികച്ച ഫാമിലിമാൻ കൂടിയാണ് താരം. അവധി ദിനങ്ങളും വിശേഷദിവസങ്ങളുമെല്ലാം കുടുംബത്തോടൊപ്പമാണ് താരം ചെലവഴിക്കാറുള്ളത്.

ഒരു ഇടവേളക്ക് ശേഷം എസ്.ആർ.കെ ബോളിവുഡിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പോയവർഷം ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ഷാറൂഖ് ഖാൻ ചിത്രമായിരുന്നു. പത്താൻ, ജവാൻ, ഡങ്കി എന്നീ ചിത്രങ്ങൾ 2500 കോടിയാണ് ബോളിവുഡിൽ നിന്ന് സമാഹരിച്ചത്.202 4 ൽ പുതിയ ചിത്രങ്ങളൊന്നും നടൻ പ്രഖ്യാപിച്ചിട്ടില്ല.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan's Private Football Game With AbRam Secretly Recorded: Fandom Or Breach Of Privacy?
Next Story