Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവൈഷ്ണോ ദേവി...

വൈഷ്ണോ ദേവി ക്ഷേത്രത്തിൽ നിന്ന് ഷാരൂഖ് ഖാൻ; ചിത്രം പുറത്ത്

text_fields
bookmark_border
Shah Rukh Khans pic wearing red teeka surfaces from Vaishno Devi temple in Jammu.
cancel

ടൻ ഷാരൂഖ് ഖാൻ ജമ്മു- കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ചത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. സുരക്ഷാ അംഗങ്ങളോടൊപ്പമാണ് നടൻ ക്ഷേത്രത്തിൽ എത്തിയത്. എസ്. ആർ.കെയുടേയും അംഗരക്ഷകരുടേയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് ക്ഷേത്ര സന്ദർശനത്തിന് ശേഷമുള്ള നടന്റെ ചിത്രമാണ്. ഷാരൂഖ് ഖാന്റെ ഫാൻസ് പേജിലൂടെയാണ് ചിത്രം പുറത്ത് വന്നിരിക്കുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ച വിഡിയോയിൽ നടന്റെ മുഖം വ്യക്തമായിരുന്നില്ല. മുഖം മറച്ച് ബോഡിഗാർഡ്സിനോടെപ്പം നടന്നു പോകുന്നതായിരുന്നു ദൃശ്യങ്ങളിൽ. നടന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രമായ പത്താന്റെ റിലീസിനോടനുബന്ധിച്ചാണ് ക്ഷേത്രദർശനത്തിനെത്തിയതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. 2023 ജനുവരി 25നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 2018 ന് ശേഷം തിയറ്ററുകളിൽ എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണിത്. ദീപിക പദുകോണാണ് നായിക. നടൻ ജോൺ എബ്രഹാമും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പത്താനിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ദീപികയും ഷാരൂഖ് ഖാനും സ്റ്റൈലീഷ് ലുക്കിലെത്തിയ പാട്ടിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താനെ കൂടാതെ അത്റ്റി ചിത്രമായ ജവാനും എസ്. ആർ.കെയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ ചിത്രം ജൂണിലാണ് എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khan
News Summary - Shah Rukh Khan's pic wearing red teeka surfaces from Vaishno Devi temple in Jammu.
Next Story