Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നാം സ്ഥാനത്ത് ഇനി പത്താൻ; ബാഹുബലി 2നെ മറികടന്നത് വെറും 38 ദിവസംകൊണ്ട്

text_fields
bookmark_border
Shah Rukh Khan’s pathan will break Baahubali 2’s record today
cancel

റെ പ്രതീക്ഷയോടെ എത്തിയ ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്.

ആഗോളതലത്തിൽ 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമായിരിക്കുകയാണ് പത്താൻ. ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ബാഹുബലി ഹിന്ദി പതിപ്പിന്റെ റെക്കോഡാണ് 38 ദിവസംകൊണ്ട് പത്താൻ മറികടന്നത്. 2017 ൽ പുറത്തിറങ്ങിയ ബാഹുബലി (ഹിന്ദി) പതിപ്പ് 38 ദിവസം കൊണ്ട് നേടിയത് 510 കോടിയാണ്. 509 കോടിയാണ് പത്താന്റെ 37 ദിവസത്തെ കളക്ഷൻ. അതേസമയം ചിത്രത്തിന്റെ 38ാം ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. ബാഹുബലിയുടെ കൂടാതെ കെ.ജി.എഫ് (ഹിന്ദി), ദംഗലിന്റേയും കളക്ഷൻ പത്താൻ മറികടന്നിട്ടുണ്ട്.

2018 ൽ പുറത്ത് ഇറങ്ങിയ സീറോക്ക് ശേഷം റിലീസിനെത്തുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. സീറോയുടെ പരാജയത്തോടെ നടൻ ചെറിയ ഇടവേള എടുക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan’s pathan will break Baahubali 2’s record today
Next Story