Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖ് ഖാന്റെ പത്താൻ ആമസോൺ പ്രൈമിൽ; ചിത്രം നേടിയത് കോടികൾ

text_fields
bookmark_border
Shah Rukh Khans  Pathaan movie  OTT rights Achived In Amazon Prime
cancel

ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്തൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോണും നടൻ ജോൺ എബ്രഹാമും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

തിയറ്റർ റിലീസിന് മുൻപ് തന്നെ പത്താന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുകയാണ്. 100 കോടി രൂപക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം നേടിയിരിക്കുന്നത്. ജനുവരി 25ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പ്രൈമിൽ സ്ട്രീമിങ്ങിന് എത്തും. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

2019 ൽ പുറത്ത് ഇറങ്ങിയ സീറേയാണ് ഷാറൂഖ് ഖാന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സീറോ വൻ പരാജയമാ‍യതോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.

വിവാദങ്ങളുടെ അകമ്പടിയോടെ എത്തുന്ന പത്താൻ കൂടാതെ ജവാനാണ് ഉടനെ പ്രദർശനത്തിനെത്തുന്ന മറ്റൊരു ഷാറൂഖ് ഖാൻ ചിത്രം. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം ജൂണിലാണ് പ്രദർശനത്തിനെത്തുക. നയൻതാരയാണ് ചിത്രത്തിലെ നായിക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shah Rukh Khan's Pathaan movie OTT rights Achived In Amazon Prime
Next Story