റിലീസിന് മുമ്പെ കോടികൾ നേടി ഷാറൂഖ് ഖാന്റെ 'പത്താൻ'; വിവാദങ്ങളും പ്രതിഷേധങ്ങളും ഏറ്റില്ല
text_fieldsനാലു വർഷത്തെ ഇടവേളക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തുന്നുണ്ട്. ദീപിക പദുകോൺ ആണ് നായിക. ഷാറൂഖിന്റെ വില്ലനായി എത്തുന്നത് നടൻ ജോൺ എബ്രഹാം ആണ്.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തുന്നത്. ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ചിത്രം പ്രദർശിപ്പിച്ചാൽ തിയറ്റർ കത്തിക്കുമെന്നാണ് ഇവരുടെ ഭീഷണി. എന്നാൽ വിവാദങ്ങളും ഭീഷണികളും ചിത്രത്തെ സ്പർശിച്ചിട്ടില്ലെന്നാണ് പത്താന്റെ അഡ്വാൻസ് ബുക്കിങ് നൽകുന്ന സൂചന. 25 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം ഇതിനോടകം പ്രീ ബുക്കിങ്ങിലൂടെ 20 കോടി നേടിയിട്ടുണ്ട്. രൺബീർ കപൂർ ചിത്രമായ ബ്രഹ്മാസ്ത്രയുടെ റെക്കോർഡാണ് പത്താൻ മറികടന്നിരിക്കുന്നത്. 19.66 കോടി രൂപയാണ് അന്ന് ബ്രഹ്മാസ്ത്ര നേടിയത്.
ഇന്ത്യക്ക് പുറത്ത് നിന്നും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ വാരത്തില്‍ ആഗോളതലത്തില്‍ പത്താന്‍ 300 കോടിയോളം നേടിയേക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ഇന്ത്യയില്‍ നിന്ന് മാത്രം 200 കോടിയോളം ചിത്രം നേടാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

