കള്ളം പറഞ്ഞതിന് ഷാറൂഖ് ഖാനെതിരെ പരാതി കൊടുക്കും; ആരാധകന് മറുപടിയുമായി നടൻ
text_fieldsആരാധകരുമായി വളരെ അടുത്ത ബന്ധമാണ് ഷാറൂഖ് ഖാനുള്ളത്. സിനിമാ തിരക്കുകൾക്കിടയിലും സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കാറുണ്ട്. ആരാധകരുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് ഷാറൂഖ് നൽകാറുളളത്. ഇപ്പോഴിതാ നടന്റേയും ആരാധകന്റേയും രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
'നിങ്ങൾക്ക് 57 വയസായി എന്ന് കളവ് പറഞ്ഞതിന് പരാതി കൊടുക്കാൻ പോവുകയാണ്' നടന്റെ ഷർട്ട് ഇടാത്ത ചിത്രം പങ്കുവെച്ച് കൊണ്ട് ആരാധകൻ ട്വിറ്റ് ചെയ്തു. ഉടൻ തന്നെ ഇതിന് മറുപടിയുമായി കിങ് ഖാൻ എത്തി.
‘ദയവായി അങ്ങനെയൊന്നും ചെയ്യരുത്. ശരി ഞാൻ സമ്മതിക്കുന്നു. എനിക്ക് 30 വയസായി. അതുകൊണ്ടാണ് എന്റെ അടുത്ത പടത്തിന് ജവാന്‍ എന്ന് പേരിട്ടത്’ - ഷാറൂഖ് ഖാൻ ട്വീറ്റിന് മറുപടിയായി കുറിച്ചു.
പത്താൻ ആയിരം കോടി ക്ലബിൽ ഇടംപിടിച്ചിട്ടുണ്ട്. 27 ദിവസം കൊണ്ടാണ് ആഗോളതലത്തിൽ 1000 കോടി നേടിയിരിക്കുന്നത്. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

