Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹാന മികച്ച സഹോദരി; ഷാറൂഖ് ഖാന്റെ മകളെ പ്രശംസിച്ച് ആരാധകർ

text_fields
bookmark_border
സുഹാന മികച്ച സഹോദരി; ഷാറൂഖ് ഖാന്റെ മകളെ പ്രശംസിച്ച് ആരാധകർ
cancel

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമാണ് നടൻ ഷാറൂഖ് ഖാന്റേത്. താരകുടുംബത്തിലെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് ഷാറൂഖിന്റെ ഇളയ മകൻ അബ്രാമിന്റ സ്കൂളിലെ സ്പോര്‍ട്സ് ഡേക്ക് എത്തിയ സുഹാനയുടെ ചിത്രങ്ങളാണ്. സഹോദരനെ സപ്പോർട്ട് ചെയ്യാനാണ് സുഹാന എത്തിയത്. ഗൗരി ഖാനാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലിറ്റിൽ വൺ അറ്റ് സ്പോർട്സ് ഡേ... ഓട്ടം... ചാട്ടം... വിജയിക്കുക. അവന്റെ ചിയർലീഡറിനൊപ്പം..." എന്ന് കുറിച്ചുകൊണ്ടാണ് മക്കളുടെ ചിത്രം പോസ്റ്റ് ചെയ്തത്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് അബ്രാം പഠിക്കുന്നത്.

സുഹാനയുടെയും അബ്രാമിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരപുത്രിയെ പ്രശംസിച്ച് ആരാധകർ എത്തിയിട്ടുണ്ട്. സഹോദരിയായൽ ഇങ്ങനെ വേണമെന്നും സുഹാന മികച്ച സഹോദരിയാണെന്നും ആരാധകർ ഗൗരി ഖാന്റെ പോസ്റ്റിന് ചുവടെ കുറിച്ചു,

പിതാവ് ഷാറൂഖ് ഖാന്റെ പാത പിന്തുടർന്ന് സുഹാന ബോളിവുഡിൽ എത്തിയിട്ടുണ്ട്. സോയ അക്തർ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ചിത്രമായ ദ ആർച്ചീസിലൂടെയാണ് താരപുത്രിയുടെ ചുവടുവെച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ, അന്തരിച്ച നടി ശ്രീദേവിയുടെ ഇളയ മകൾ ഖുഷി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ. നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan’s daughter Suhana Khan turns cheerleader for AbRam at his school’s Sports Day; Gauri drops PICS
Next Story