Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shah Rukh Khans daughter Suhana Khan makes her singing debut
cancel

ആദ്യ സിനിമയിൽതന്നെ ഗായികയായും അരങ്ങേറ്റം; ആർച്ചീസ്​ ആഘോഷമാക്കി സുഹാന ഖാൻ

text_fields
bookmark_border
ഷാരൂഖ്​ ഖാന്‍റെ മകൾ സുഹാന ഖാൻ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്​ ആർച്ചീസ്

ഷാരൂഖ്​ ഖാന്‍റെ മകൾ സുഹാന ഖാൻ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ദി​ ആർച്ചീസ്’​. സോയ അക്തർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുഹാനയെക്കൂടാതെ ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂർ അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്​. ചിത്രത്തിലൂടെ ഗായികയായും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സുഹാന.

തിങ്കളാഴ്ച ആർച്ചീസിലെ ‘ജബ് തും ന തീൻ’ എന്ന ഗാനം പുറത്തുവന്നു. ‘എന്റെ ആദ്യ ഗാനം പാടി പൂർത്തിയാക്കി. എന്നോട് ക്ഷമയോടെ പെരുമാറിയതിന് സോയ അക്തർ, ശങ്കർ മഹാദേവൻ എന്നിവർക്ക് നന്ദി. എല്ലാവരും കേൾക്കണം’-ഗാനം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ട്​ സുഹാന കുറിച്ചു.

ആർച്ചി, ബെറ്റി, വെറോണിക്ക, ജുഗ്ഹെഡ്, റെഗ്ഗി, എഥൽ, ഡിൽട്ടൺ എന്നിവരുടെ ജീവിതത്തെ പിന്തുടരുന്ന ചിത്രം, സാങ്കൽപ്പിക പട്ടണമായ റിവർഡേലിലാണ്​ നടക്കുന്നത്​. ആർച്ചി കോമിക്‌സിലെ ഏഴ് ആകർഷകമായ കഥാപാത്രങ്ങൾ നയിക്കുന്ന ഒരു മ്യൂസിക്കൽ ജേണിയാണ് ചിത്രമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

മിഹിര്‍ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാകും റിലീസ് ചെയ്യുക. വെറോനിക്ക എന്ന കഥാപാത്രമായി ഖുഷിയും ബെറ്റിയായി സുഹാനയും വേഷമിടും. ആർച്ചിയെ അവതരിപ്പിക്കുന്നത് അഗസ്ത്യയാണ്.ഡിസംബർ 7ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shah Rukh Khan's daughter Suhana Khan makes her singing debut with 'Jab Tum Na Theen' from 'The Archies'
Next Story