Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസോയ അക്തർ...

സോയ അക്തർ ചിത്രത്തിലൂടെ ഷാറൂഖ് ഖാന്‍റെ മകൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു

text_fields
bookmark_border
Sharooq and Suhana
cancel

ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ സംവിധായിക സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുഹാന ബിഗ് സ്ക്രീനിലേക്ക് എത്തുകയെന്നും ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെയാവും എത്തുകയെന്നുമാണ് പുറത്തുവരുന്ന വിവരം. 'ആര്‍ച്ചി' എന്ന ലോകമെമ്പാടും ആരാധകരുള്ള കോമിക്ക് ബുക്കിനെ ആസ്പദമാക്കിയുള്ളതാവും ഈ ചിത്രം.

ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയായിരിക്കും സുഹാന അവതരിപ്പിക്കുക. സുഹൃത്തുക്കളായ ഒരുകൂട്ടം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രമായിരിക്കും ഇത്. അതേസമയം, അന്തിമ കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.

ലണ്ടനില്‍ നടന്ന ഒരു 'റോമിയോ ആന്‍ഡ് ജൂലിയറ്റ്' നാടകാവതരണത്തില്‍ സുഹാന ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ട്. 'ദി ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ' എന്ന ഹ്രസ്വചിത്രത്തിലും സുഹാന അഭിനയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanZoya AkhtarSuhana Khan
News Summary - Shah Rukh Khan's daughter makes her Bollywood debut with Zoya Akhtar
Next Story