Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകോവിഡ്​ കിറ്റുകൾ...

കോവിഡ്​ കിറ്റുകൾ വിതരണം ചെയ്​ത്​ ആരാധകർ, മരങ്ങൾ നട്ട്​ സഹതാരം; കിങ്​ ഖാ​െൻറ പിറന്നാൾ ആഘോഷം ഇങ്ങനെ

text_fields
bookmark_border
കോവിഡ്​ കിറ്റുകൾ വിതരണം ചെയ്​ത്​ ആരാധകർ, മരങ്ങൾ നട്ട്​ സഹതാരം; കിങ്​ ഖാ​െൻറ പിറന്നാൾ ആഘോഷം ഇങ്ങനെ
cancel

ബോളിവുഡിലെ കിങ്​ ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ്​ ഖാന്​​ ഇന്ന്​ 55ാം പിറന്നാളായിരുന്നു. സഹതാരങ്ങളും ആരാധകരും സുഹൃത്തുക്കളും താരത്തിന് സ്​നേഹത്തിൽ പൊതിഞ്ഞ​ ആശംസകളുമായി എത്തി. പലരും പല രീതിയിലാണ്​ ഷാരൂഖി​െൻറ പിറന്നാൾ ദിനം ആഷോഷിച്ചത്​.

കോവിഡ്​ കിറ്റുകൾ വിതരണം ചെയ്​ത്​ ആരാധകർ

പ്രിയതാരത്തി​െൻറ പിറന്നാൾ ദിനത്തിൽ ആരാധകർ 5555 കോവിഡ്​ കിറ്റുകളാണ്​ വിതരണം ചെയ്​തത്​. കിറ്റുകളുടെ ചിത്രങ്ങളും ഫാൻസ് ക്ലബ്ബ് ട്വിറ്ററിലിൽ പങ്കുവെച്ചിട്ടുണ്ട്. നാല്​ ലക്ഷത്തിന്​ മുകളിൽ ഫോളോവേഴ്സ് ഉള്ള ഷാരൂഖ് ഖാൻ യൂണിവേഴ്സ് ഫാൻ ക്ലബ്ബായിരുന്നു വ്യത്യസ്ത രീതിയിൽ ഷാരൂഖി​െൻറ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്​.

മാസ്​ക്​, സാനിറ്റൈസർ, ഭക്ഷണം എന്നിവയടങ്ങുന്ന കിറ്റുകളായിരുന്നു നൽകിയത്​. ആരാധകരുടെ പ്രവൃത്തിയെ അഭിനന്ദിച്ച്​ നിരവധിയാളുകൾ എത്തുകയും ചെയ്​തു. കോവിഡ്​ കാലമായതിനാൽ ഇത്തവണ ത്രീഡി വെർച്വൽ പാർട്ടിയാണ്​ ഫാൻസ്​ ഗ്രൂപ്പ്​ ഒരുക്കിയത്​. ആരാധകർക്ക്​ ഗെയിം കളിക്കാനും സെൽഫിയെടുക്കാനുമൊക്കെ പാർട്ടിയിൽ അവസരമുണ്ട്​.

കൂട്ടുകാരന്​ വേണ്ടി 500 മരങ്ങൾ നട്ട്​ ജൂഹി ചൗള

ഷാരൂഖിനൊപ്പം പല സിനിമകളിലും വേഷമിട്ട ജൂഹി ചൗള കൂട്ടുകാര​െൻറ പിറന്നാൾ ദിനത്തിൽ 500 മരങ്ങളാണ്​ നട്ടത്​. കാവേരി കോളിങ്​ ക്യാ​െമ്പയിനി​െൻറ ഭാഗമായിട്ടായിരുന്നു താരം മരം നട്ടത്​. സഹതാരം, സഹനിർമാതാവ്​, സഹ ഉടമ... ഒരുപാട്​ സന്തോഷത്തോടെയും കുറച്ച്​ കണ്ണീരോടെയും... ഇത്​ അതിമനോഹരവും നിറപ്പകിട്ടാർന്നതും സംഭവബഹുലവുമായ യാത്രയായിരുന്നു. ജന്മദിനാശംസകൾ... -ജൂഹി ട്വിറ്ററിൽ കുറിച്ചു.


കൂട്ടുകാരന്​ പിറന്നാൾ ആശംസ നേർന്ന്​ മകൾ സുഹാന

മകൾ സുഹാനയുടെ പിറന്നാൾ ആശംസയും പ്രത്യേകത നിറഞ്ഞതായിരുന്നു. സുഹാനയുടെ ആത്മാർഥ സുഹൃത്തായ സഹന്യ കപൂറി​െൻറയും പിതാവ്​ ഷാരൂഖ്​ ഖാ​െൻറയും പിറന്നാൾ ഒരു ദിവസമായിരുന്നു. ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്​ ആത്മാർത്ഥ സുഹൃത്തുക്കൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് സുഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khan
News Summary - Shah Rukh Khans birthday
Next Story