ഷാറൂഖ് ഖാന്റെ പിറന്നാൾ ആഘോഷത്തിനെത്തുന്നത് 250 ൽ അധികം താരങ്ങൾ;മന്നത്തിൽ വമ്പൻ പാർട്ടി
text_fieldsബോളിവുഡ് ഐക്കൺ ഷാറൂഖ് ഖാന്റെ 59ാം പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി ഭാര്യ ഗൗരിഖാനും കുടുംബാംഗങ്ങളും.. ഈ വരുന്ന നവംബർ 2 ആണ് കിങ് ഖാന്റെ 59ാം പിറന്നാൾ. വൻ ആഘോഷപരിപാടികളാണ് മന്നത്തിൽ സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. എല്ലാവർഷവും പിറന്നാളിന് ഷാറൂഖ് തന്റെ ആരാധകരെ അഭിസംബോധന ചെയ്യാറുണ്ട്. അത് ഇത്തവണയും ഉണ്ടാകും. കിങ് ഖാനെ കാണാൻ നിവധി പേരാണ് പിറന്നാൾ ദിനം മന്നത്തിന്റെ മുന്നിൽ എത്തുന്നത്.
ബോളിവുഡ് താരങ്ങൾക്കായി ഒരു പ്രത്യേക പിറന്നാൾ പാർട്ടിയും പിറന്നാൾ ദിവസം മന്നത്തിൽ സംഘടിപ്പിക്കുന്നുണ്ട്. ഏകദേശം 250 ൽപരം താരങ്ങൾ പിറന്നാൾ ആഘോഷത്തിനെത്തുമെന്നാണ് വിവരം. രൺവീർ സിങ്, കരീന കപൂർ, സെയ്ഫ് അലിഖാൻ, ആലിയ ഭട്ട്, കരൺ ജോഹർ ഉൾപ്പെടെയുള്ളവർ മന്നത്തിലെ ആഘോഷത്തിൽ പങ്കുചേരുമെന്നാണ് വിവരം. ഇതുകൂടാതെ കുടുംബത്തിനൊപ്പം സ്വകാര്യമായി ഒരു പിറന്നാൾ ആഘോഷമുണ്ടാകുമെന്നും കിങ് ഖാന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അതും മന്നത്തിൽ തന്നെയാകുമെന്നാണ് സൂചന.
ഷാറൂഖ് ഖാന് ഒരുപാട് നല്ല മുഹൂർത്തങ്ങൾ നൽകിയ വർഷമായിരുന്നു 2024. ഈ വർഷം നടന്റേതായി ചിത്രങ്ങളൊന്നും തിയറ്ററുകളിലെത്തിയില്ലെങ്കിലും 2023 മൂന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു ഷാറൂഖിന്റെ പേരിൽ ബോളിവുഡിൽ എത്തിയത്. കിങ് ആണ് എസ്.ആർ.കെയുടെ ഇനി പുറത്തു വരാനുള്ള ചിത്രം. മകൾ സുഹാനയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

