'അഭി പിക്ചർ ബാക്കി ഹേ'; ട്വിറ്ററിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഷാരൂഖ്
text_fieldsന്യൂഡൽഹി: ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പത്താൻ, ഫിഫ ലോകകപ്പ്, കുടുംബം എന്നിവയെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്കാണ് ഷാറൂഖ് മറുപടി നൽകിയത്. ദീപിക പദുക്കോണിന്റെ ബിക്കിനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ആരാധകരുമായുള്ള ഷാരൂഖിന്റെ സംവാദം.
ആരാധകരുടെ സ്നേഹത്തിനും സമയത്തിനും നന്ദിയറിയിക്കുകയാണെന്ന് ഷാരൂഖ് പറഞ്ഞു. ദേശസ്നേഹമുള്ള സിനിമയാണ് പത്താൻ. പക്ഷേ ആക്ഷൻ രീതിയിലാണ് കഥപറയുന്നത്. ചക് ദേ പോലുള്ള സിനിമകൾ എന്തുകൊണ്ടാണ് വീണ്ടും ചെയ്യാത്തതെന്നും ചോദ്യവും ഷാരൂഖിനോട് ആരാധകർ ഉന്നയിച്ചു. അത്തരത്തിലുള്ള രണ്ട് സിനിമകൾ ചെയ്തിട്ടുണ്ടെന്നും വീണ്ടും ഇത്തരം സിനിമകൾ വേണോയെന്നുമായിരുന്നു ഷാരൂഖിന്റെ മറുചോദ്യം.
ഇപ്പോൾ തന്റെ ടീമിലുള്ളവർ വിളിക്കുകയാണ്. നമുക്ക് മറ്റൊരു ദിവസം സംസാരിക്കാം. എന്നോട് സംസാരിക്കാൻ സാധിക്കാത്തവർ വിഷമിക്കേണ്ട 'അഭി പിക്ചർ ബാക്കി ഹേ' എന്ന കുറിപ്പോടെയാണ് ഷാരൂഖ് സംഭാഷണം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

