‘ജവാൻ’ റിലീസിന് മുമ്പ് വൈഷ്‍ണോ ദേവി ക്ഷേത്രത്തിൽ പ്രാർഥനക്കെത്തി ഷാറൂഖ് ഖാൻ
text_fieldsന്യൂഡൽഹി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജവാൻ’ സിനിമയുടെ റിലീസിന് മുന്നോടിയായി ജമ്മുവിലെ വൈഷ്‍ണോ ദേവി ക്ഷേത്രത്തിൽ പ്രാർഥനക്കെത്തി ഷാറൂഖ് ഖാൻ. മുഖം മറച്ച് പൊലീസിനും അംഗരക്ഷകർക്കുമൊപ്പമാണ് താരം എത്തിയത്. നേരത്തെ ‘പത്താൻ’ റിലീസിന് മുമ്പും ഷാറൂഖ് ഇവിടെ പ്രാർഥനക്കെത്തിയിരുന്നു.
അറ്റ്ലിയുടെ സംവിധാനത്തിൽ 300 കോടി മുതൽമുടക്കിൽ പുറത്തിറങ്ങുന്ന ‘ജവാൻ’ സിനിമയുടെ ഓഡിയോ റിലീസ് ബുധനാഴ്ച ചെന്നൈയിൽ നടക്കുന്നുണ്ട്. ഇതിന് മുമ്പാണ് താരം ക്ഷേത്ര ദർശനത്തിനെത്തിയത്. ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തിറങ്ങുന്നത് വ്യാഴാഴ്ച ദുബൈയിലെ ബുർജ് ഖലീഫയിൽ വെച്ചാണ്. ചെന്നൈയിൽനിന്ന് താരം ദുബൈയിലേക്ക് പറക്കും.
ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ് ജവാനിൽ നായികയായെത്തുന്നത്. വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുമ്പോൾ ദീപിക പദുക്കോൺ അതിഥി വേഷത്തിലും ചിത്രത്തിലുണ്ടാകും. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

