യു.എസിലെ ഷൂട്ടിങ്ങിനിടെ പരിക്ക്; ഷാരൂഖ് ഖാന്റെ മൂക്കിന് ശസ്ത്രക്രിയ
text_fieldsലോസ് ആഞ്ചൽസിലെ ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്. മൂക്കിന് പരിക്കേറ്റ താരത്തിന് യു.എസിലെ ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയ നടത്തി. ശസ്‍ത്രക്രിയ കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയ താരം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ഷൂട്ടിങ്ങിനിടെ ഷാരൂഖിന്റെ മൂക്കിനാണ് പരിക്കേറ്റത്.
മൂക്കിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്തം വരുന്നത് നിർത്താൻ ചെറിയൊരു ശസ്ത്രക്രിയ വേണമെന്നും പേടിക്കാനൊന്നുമില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ഓപറേഷനു ശേഷം ഷാരൂഖിന്റെ മൂക്കിന് ബാൻഡേജ് ഇട്ടിട്ടുണ്ട്.
ജവാന്‍ ആണ് ഷാരൂഖിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. സെപ്റ്റംബര്‍ 7ന് തിയേറ്ററുകളിലെത്തുന്ന ചിത്രം അറ്റ്‌ലീയാണ് സംവിധാനം ചെയ്യുന്നത്. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തും.
പത്താന്‍ സിനിമ ഉണ്ടാക്കിയ തരംഗത്തിന് പിന്നാലെ എത്തുന്ന ജവാനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഡങ്കി ആണ് ഷാരൂഖിന്റെതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്‌സി പന്നുവാണ് നായിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

