Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആര്യന്റെ പുതിയ...

ആര്യന്റെ പുതിയ ഫോട്ടോഷൂട്ട്; കൈയോടെ പിടിച്ച് ഷാരൂഖ് ഖാൻ, മകനോട് ഇത്രയും വേണ്ടാരുന്നു...

text_fields
bookmark_border
Shah Rukh Khan Trolled  Son  Aryan Khans Latest Picture
cancel

ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ഷാരൂഖ് ഖാൻ. നടനെ പോലെ മകൻ ആര്യനും കൈനിറയെ ആരാധകരുണ്ട്. ഒരു ചെറിയ ഇടവേളക്ക് ശേഷം താരപുത്രൻ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ടാണ് മടങ്ങി എത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രം ബോളിവുഡും ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

മൂന്ന് ചിത്രങ്ങളാണ് ആര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പതിവ് പോലെ മകന്റെ ചിത്രത്തിന് കമന്റുമായി ഷാരൂഖ് ഖാൻ എത്തി. രസകരമായ കമന്റായിരുന്നു നടൻ കുറിച്ചത്. 'കാണാൻ നല്ല ഭംഗിയുണ്ട്...!! ആ ചാരനിറത്തിലുള്ള ടീ ഷർട്ട് എന്റേതാണ്!!!" ഷാരൂഖ് ചിത്രത്തിന് ചുവടെ കുറിച്ചു. പിതാവിന് ഉഗ്രൻ മറുപടിയും ആര്യൻ നൽകി. 'നിങ്ങളുടെ ജീനും ടീ-ഷർട്ടും, ഹഹഹ... എന്നായിരുന്നു മറുപടി. മകന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിന് ഗൗരി ഖാനും ഖാനും കമന്റ് ചെയ്തിരുന്നു. എന്റ ബോയി... സ്നേഹം സ്നേഹം സ്നേഹം ... എന്നായിരുന്നു ഗൗരി കുറിച്ചത്. ആര്യന്റെ ചിത്രവും ഷാരൂഖ് ഖാന്റെ കമന്റും സേഷ്യൽമീഡിയയിലും ബോളിവുഡിലും വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് അച്ഛന്റേയും മകന്റേയും സംഭാഷണത്തിന് ലഭിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങി വരാൻ തയാറെടുക്കുകയാണ് ഷാരൂഖ് ഖാൻ . പത്താൻ, ജവാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. രൺബീർ കപൂർ- ആലിയ ഭട്ട് ചിത്രമായ ബ്രഹ്മാസ്ത്രയിലും അതിഥി വേഷത്തിൽ എത്തിയിരുന്നു. ഷാരൂഖ് ഖാന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khan
News Summary - Shah Rukh Khan Trolled Son Aryan Khan's Latest Picture
Next Story