Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണിന് ശസ്ത്രക്രിയ; ഷാറൂഖ് ഖാൻ ചികിത്സക്കായി വിദേശത്തേക്ക്

text_fields
bookmark_border
Shah Rukh Khan To Undergo Urgent Eye Treatment, Actor To Seek Medical Attention In USA: Report
cancel

നേത്ര ശസ്ത്രക്രിയക്കായി നടൻ ഷാറൂഖ് ഖാൻ അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. ഇന്നോ നാളയോ താരം വിദേശത്ത് പോകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സർജറിയെക്കുറിച്ച് നടന്റെ മാനേജറോ മറ്റു ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.

ദിവസങ്ങൾക്ക് മുമ്പ് സർജറിക്കായി മുംബൈയിലെ ഒരു ആശുപത്രിയിലെത്തിയിരുന്നു. ജൂലൈ 29 ന് നടക്കേണ്ട ശസ്ത്രക്രിയ ചില കാരണങ്ങളാല്‍ നടന്നില്ല. തുടർന്നാണ് ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതെന്നാണ് വിവരം.

2014 ഷാറൂഖ് ഖാൻ കണ്ണിന് ചെറിയ സർജറി നടത്തിയിരുന്നു.കാഴ്ച പ്രശ്നത്തെതുടർന്നായിരുന്നു ഇത്. ഓപ്പറേഷന് ശേഷം തനിക്കിപ്പോൾ വരികൾ നല്ലത് പോലെ വായിക്കാൻ കഴിയുന്നുണ്ടെന്ന് നടൻ എക്സിൽ കുറിച്ചിരുന്നു. കൂടാതെ സർജറി നടത്തിയ ഡോക്ടർമാർക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

കിങ് ആണ് അണിയറയിൽ ഒരുങ്ങുന്ന ഷാറൂഖ് ഖാൻ ചിത്രം. മകൾ സുഹാന ഖാൻ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഭിഷേക് ബച്ചനാണ് വില്ലനായി എത്തുന്നത്. നിരവധി ചിത്രങ്ങൾ ഷാറൂഖിന്റേതായി ഒരുങ്ങുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഡങ്കിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കിങ് ഖാൻ ചിത്രം. പോയവർഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ പത്താൻ, ജവാൻ എന്നീ ചിത്രങ്ങളും വൻ വിജയമായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan To Undergo Urgent Eye Treatment, Actor To Seek Medical Attention In USA: Report
Next Story