അഭിനയത്തിന് ചെറിയ ഇടവേള; ഷാരൂഖ് ഖാൻ അവധി ദിനം ചെലവഴിക്കുന്നത് ഇങ്ങനെ...
text_fieldsതെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. കിങ് ഖാന്റെ ചിത്രങ്ങളെല്ലാം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു ചെറിയ ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമായിട്ടുണ്ട്.
2022 ന്റെ തുടക്കത്തിൽ തന്നെ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു ഷാരൂഖ് ഖാൻ. തുടർച്ചയായിട്ടുള്ള ഷൂട്ടിങ്ങിന് ശേഷം സിനിമയിൽ നിന്ന് ചെറിയ അവധി എടുക്കുകയാണ്. തന്റേതായ സമയം ചെലവഴിക്കാൻ വേണ്ടിയാണ് എസ്. ആർ. കെ സിനിമയിൽ നിന്ന് അവധി എടുക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർത്താതെ ജോലി ചെയ്യുന്നു. എന്റേതായ കാര്യങ്ങൾക്ക് സമയം ചെലവഴിക്കേണ്ടതുണ്ട്. തംപ്സ് അപ്, ഡാർലിംഗ് എന്നിവക്കൊപ്പമായിരിക്കും അവധി ദിനങ്ങൾ- ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു.
ആലിയ ഭട്ട് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഡാർലിംഗ്. സിനിമയുടെ സഹനിർമാതാവ് കൂടിയാണ് ഷാരൂഖ് ഖാൻ.
രാജ്കുമാർ ഹിരാനിയുടെ ഡുങ്കിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങി എത്തിയതിന് പിന്നാലെയാണ് അഭിനയത്തിന് ചെറിയ ഇടവേള നൽകിയത്. അവധിക്ക് ശേഷം ജവാൻ ചിത്രത്തിന്റെ ഭാഗമാകും. പത്താനാണ് അണിയറയിൽ ഒരുങ്ങുന്ന ഷാരൂഖ് ഖാന്റെ മറ്റൊരു ചിത്രം.
2018 ൽ പുറത്ത് ഇറങ്ങിയ സീറോയുടെ പരാജയം നടനെ മാനസികമായി തളർത്തിയിരുന്നു. തുടർന്നാണ് സിനിമയിൽ നിന്ന് മാറി നിന്നത്.

