Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകിങ്​ ഖാനും നയൻതാരയും...

കിങ്​ ഖാനും നയൻതാരയും ഒരുമിക്കുന്ന ആറ്റ്​ലീ ചിത്രത്തി​െൻറ ഷൂട്ടിങ്​ തുടങ്ങി; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്​

text_fields
bookmark_border
കിങ്​ ഖാനും നയൻതാരയും ഒരുമിക്കുന്ന ആറ്റ്​ലീ ചിത്രത്തി​െൻറ ഷൂട്ടിങ്​ തുടങ്ങി; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്​
cancel

കിങ്​ ഖാൻ ഷാരൂഖാനും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ആദ്യമായി ഒരുമിക്കുന്ന ബിഗ്​ ബജറ്റ്​ ബോളിവുഡ്​ ചിത്രത്തി​െൻറ ചിത്രീകരണം തുടങ്ങിയതായി റിപ്പോർട്ട്​. രാജാറാണി, തെറി, മെർസൽ, ബിഗിൽ എന്നീ തമിഴ്​ ചിത്രങ്ങൾക്ക്​ ശേഷം സംവിധായകൻ ആറ്റ്ലി ആദ്യമായി ബോളിവുഡിലേക്കെത്തുന്നു എന്ന പ്രത്യേകതയും ഇൗ ചിത്രത്തിനുണ്ട്​. പുനെയിൽ ഷൂട്ടിങ്​ തുടങ്ങിയതായും അവിടുത്തെ 10 ദിവസത്തെ ഷെഡ്യൂളിന്​ ശേഷം ​ക്രൂ മുംബൈയിലേക്ക്​ തിരിക്കുമെന്നുമാണ്​ റിപ്പോർട്ട്​.


'സാങ്കി' എന്നാണ് ചിത്രത്തിന് പേരെന്നും സൂചനയുണ്ട്​. തെന്നിന്ത്യൻ സൂപ്പർതാരം റാണ ദഗ്ഗുബാട്ടി ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തും. കിങ്​ ഖാന്‍ ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഷാരൂഖി​െൻറ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എൻറർടെയ്ൻമെൻസ്​ ആണ് സിനിമ നിർമിക്കുന്നത്​.

Show Full Article
TAGS:Shah Rukh Khan Nayanthara Atlee Bollywood 
News Summary - Shah Rukh Khan Spotted With Nayanthara in Pune For Atlees Next Bollywood Movie
Next Story