ഭയം കീഴടക്കി, ആത്മവിശ്വാസം നഷ്ടപ്പെട്ടു; നേരിട്ട വെല്ലുവിളിയെ കുറിച്ച് ഷാറൂഖ് ഖാൻ
text_fieldsഷാറൂഖ് ഖാൻ ചിത്രമായ പത്താന്റെ വിജയം ആഘോഷമാക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം. അഞ്ച് വർഷത്തിന് ശേഷം റിലീസിനെത്തുന്ന എസ്.ആർ.കെ ചിത്രമാണിത്. ജനുവരി 25 ന് പ്രദർശനത്തിനെത്തിയ പത്താൻ ഇതിനോടകം 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്.
2018ൽ പുറത്ത് ഇറങ്ങിയ സീറോയുടെ പരാജയം ഷാറൂഖിനെ ഏറെ നിരാശനാക്കിയിരുന്നു. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഇടവേളയെ കുറിച്ച് നടൻ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് വീണ്ടും ഒരു അവസരം നൽകിയ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് നടൻ. പത്താന്റെ വിജയാഘോഷവേളയിലാണ് പ്രേക്ഷകർക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞത്.
'സീറോയുടെ പരാജയം തന്നെ മാനസികമായി തളർത്തി എന്നാണ് നടൻ പറയുന്നത്. സീറോയ്ക്ക് ശേഷം തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. കൂടാതെ ഭയവും തന്നെ കീഴടക്കി'- എസ്.ആർ.കെ പറഞ്ഞു.
ഈ വേളയിൽ ഹിന്ദി സിനിമാ ലോകത്തിന് പുതുജീവൻ നൽകിയതിനും നടൻ നന്ദി പറഞ്ഞു. 'സിനിമാ വ്യവസായത്തിന് ജീവൻ നൽകിയതിന് നന്ദി, ഒന്നും അസ്തമിച്ചിട്ടില്ല. എന്നെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ട്, സിനിമ അനുഭവം ഒരു പ്രണയാനുഭവമാണ്. അത് ആരെയും വേദനിപ്പിക്കാൻ പാടില്ല'- ഷാറൂഖ് ഖാൻ കൂട്ടിച്ചേർത്തു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.