Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ ചിത്രങ്ങളില്ല, ഐ.പി.എല്ലിൽ സജീവം; ഷാറൂഖ് സിനിമ നിർത്തിയോ? ഇടവേളയുടെ കാരണവുമായി നടൻ

text_fields
bookmark_border
Shah Rukh Khan reveals he will shoot for his next film soon
cancel

സിനിമകൾക്ക് ഇടവേള നൽകി ഐ.പി. എല്ലിന്റെ തിരക്കിലാണ് നടൻ ഷാറൂഖ് ഖാൻ. 2023 ൽ മൂന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നൽകിയ നടൻ, സിനിമയിൽ നിന്ന് മാറി നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് . പോയവർഷം ഒന്നിന് പുറകെ ഒന്നായി മൂന്ന് ചിത്രങ്ങളാണ് ചെയ്തതെന്നും നിലവിൽ തനിക്ക് ഒരു ബ്രേക്ക് ആവശ്യമാണെന്നും സ്റ്റാർ സ്പോട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്ഥിരമായി കൊൽക്കത്തയുടെ മത്സരം കാണാൻ ഐ.പി.എൽ വേദികളിൽ എത്തുന്നതിന്റെ കാരണവും ഷാറൂഖ് വ്യക്തമാക്കി

'കഴിഞ്ഞ വർഷം പത്താൻ, ജവാൻ, ഡങ്കി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് ഞാൻ ചെയ്തത്. എനിക്ക് അൽപം വിശ്രമം ആവശ്യമാണെന്ന് തോന്നി. ഈ മൂന്ന് ചിത്രങ്ങൾക്ക് ശാരീരികമായി ഏറെ മാറ്റങ്ങൾ വേണമായിരുന്നു. കൂടാതെ തന്റെ കൊൽക്കത്ത ടീം അംഗങ്ങളോട് ഐ.പി.എൽ മത്സരം കാണാൻ എത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഭാഗ്യവശാൽ ആഗസ്റ്റ് വരെ ഷൂട്ടിങ്ങൊന്നുമില്ല. അടുത്ത ചിത്രം ജൂണിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിനാല്‍ എല്ലാ മത്സരത്തിനും വരാന്‍ പറ്റി. അതിൽ സന്തോഷമുണ്ട്'- ഷാറൂഖ് പറ‍ഞ്ഞു.

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം തിയറ്ററുകളിലെത്തിയ ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. 2023 ജനുവരി 25 ന് പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു. 1,055 കോടിയാണ് ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത്. ഏപ്രിൽ 28 ന് തിയറ്ററുകളിലെത്തിയ ജവാന്റെ കളക്ഷൻ 1,148.32 കോടിയാണ്. ഡങ്കിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഷാറൂഖ് ചിത്രം. 2,600 കോടിയാണ് ഈ മൂന്ന് ചിത്രങ്ങളുടെ ബോക്സോഫീസ് കളക്ഷൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shah Rukh Khan reveals he will shoot for his next film soon
Next Story