Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃത്വിക് റോഷന് ഷാറൂഖ് ഖാന്റെ തുറന്ന സന്ദേശം; ഏറ്റെടുത്ത് ആരാധകർ

text_fields
bookmark_border
Shah Rukh Kha Open message To Hrithik Roshan in Siddharth Anands Fighter
cancel

ഷാറൂഖ് ഖാന്റെ പത്താൻ തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടി ജൈത്രയാത്ര തുടരുകയാണ്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം 20 ദിവസം കൊണ്ട് 953 കോടി രൂപയാണ് നേടിയിരിക്കുന്നത്. നാല് വർഷത്തിന് ശേഷം പുറത്ത് ഇറങ്ങുന്ന എസ്.ആർ.കെ ചിത്രമാണിത്.

ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ഇടംപിടിക്കുന്നത് ഹൃത്വിക് റോഷനുള്ള നടന്റെ സന്ദേശമാണ്.ആരാധകന്റെ ആഗ്രഹപ്രകാരം ട്വിറ്ററിലൂടൊണ് സന്ദേശം പങ്കുവെച്ചത്. ഹൃത്വിക് സാർ ഓൺലൈനിലുണ്ട് അദ്ദേഹത്തിന് എന്തെങ്കിലും സന്ദേശമുണ്ടോ? എന്നുളള ആരാധകന്റെ ചോദ്യത്തിനായിരുന്നു മറുപടി. ഫൈറ്ററിൽ ഹൃത്വിക്കിനെ കാണാൻ കാത്തിരിക്കുന്നു... എന്നാണ് ഷാറൂഖ് ഖാൻ പറഞ്ഞത്. നടന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്റർ അണിയറയിൽ ഒരുങ്ങുകയാണ്. ദീപിക പദുകോൺ ആണ്ചിത്രത്തിലെ നായിക.

ജവാനാണ് ആക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാൻ ചിത്രം. ജൂണിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shah Rukh Khan reveals he is 'waiting to see' Hrithik Roshan in Siddharth Anand's Fighter
Next Story