Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാറൂഖ് ഖാന്റെ പ്രണയ ചിത്രം 100 കോടിയിൽ

text_fields
bookmark_border
ഷാറൂഖ് ഖാന്റെ പ്രണയ ചിത്രം 100 കോടിയിൽ
cancel

തിയറ്ററുകളിൽ പുതു ചരിത്രം സൃഷ്ടിച്ച് ഷാറൂഖ് ഖാന്റെ വീർ സാറ. 2004 ൽ റിലീസ് ചെയ്ത ചിത്രം വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സെപ്റ്റംബർ 13ന് റി റിലീസ് ചെയ്ത ചിത്രം 100 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയിരിക്കുന്നത്.

ആദ്യം റിലീസ് ചെയ്ത സമയത്ത് ഇന്ത്യയിൽനിന്ന് 61 കോടിയും വിദേശത്തുനിന്ന് 37 കോടിയുമായിരുന്നു നേടിയത്.102.60 ആണ് ചിത്രം രണ്ടാം വരവിൽ നേടിയത്.യഷ് രാജ് ഫിലിംസ് നിർമിച്ച ചിത്രം യഷ് ചോപ്രയാണ് സംവിധാനം ചെയ്തത്. പ്രീതി സിന്റയും റാണി മുഖർജിയുമായിരുന്നു നായികമാർ. അമിതാഭ് ബച്ചൻ, ഹേമാ മാലിനി, മനോജ് ബാജ്പേയി, ബോമൻ ഇറാനി, കിരൺ ഖേർ, അനുപം ഖേർ, ദിവ്യാ ദത്ത തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ.

പാകിസ്താൻ സ്വദേശിയെ പ്രണയിക്കുന്ന ഇന്ത്യൻ സൈനികന്റെ കഥയാണ് ചിത്രം പറഞ്ഞത്. ഷാറൂഖ് ഖാനും പ്രീതി സിന്റയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പാക് ജയിലിൽ കഴിയുന്ന നായകനെ പുറത്തെത്തിച്ച് പ്രണയിനിയുമായി ഒന്നുചേരാൻ അവസരമൊരുക്കുന്ന കഥാപാത്രമായിരുന്നു റാണി മുഖർജിയുടേത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan, Preity Zinta's Veer Zaara Crosses ₹100 Crore Club After 20 Years Of Its Re-Release
Next Story