പത്താൻ ട്രെയിലർ കണ്ടതിന് ശേഷമുള്ള ഇളയ മകൻ അബ്രാമിന്റെ പ്രതികരണം; വെളിപ്പെടുത്തി ഷാറൂഖ് ഖാൻ
text_fieldsഒരു നീണ്ട ഇടവേളക്ക് ശേഷം പത്താൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് മടങ്ങി എത്തുകയാണ് ഷാറൂഖ് ഖാൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25നാണ് തിയറ്ററുകളിൽ എത്തുന്നത്. ആക്ഷന് ഏറെ പ്രധ്യാനം കൊടുക്കുന്ന പത്താനിൽ ദീപിക പദുകോണാണ് നായിക. ജോൺ എബ്രഹാമും ഒരു നിർണ്ണായ വേഷത്തിൽ എത്തുന്നുണ്ട്.
ജനുവരി 10നായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തിയത്. പത്താനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ട്രെയിലർ എത്തിയതോടെ ഏകദേശം അസ്തമിച്ചിരിക്കുകയാണ്. കൂടാതെ ആരാധകരുടെ ഇടയിൽ ചി ത്രത്തിനായുള്ള ആകാംക്ഷയും വർധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പത്താൻ ട്രെയിലർ കണ്ടതിന് ശേഷമുള്ള ഇളയ മകൻ അബ്രാമിന്റെ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഷാറൂഖ് ഖാൻ. താൻ മറ്റൊരു മേഖലയിലേക്ക് പോകുമെന്നാണ് മകന്റെ വിചാരമെന്നാണ് നടൻ പറഞ്ഞത്. ട്വിറ്ററിൽ ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
ജെറ്റ് പാക് സീനാണ് മകന് ഏറ്റവും ഇഷ്ടപ്പെട്ടത്. ഞാൻ മറ്റൊരു മേഖലയിലേക്ക് പോകുമെന്നാണ് അവൻ വിചാരിക്കുന്നത്. പത്താൻ ഹാഷ് ടാഗോടെ കുറിച്ചു.
ഷാറൂഖ് ഖാന്റെ പത്താനിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവർക്കൊപ്പം ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരും എത്തുന്നുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.