Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്നോടൊപ്പം ഒരു സംവിധായകനും പ്രവർത്തിക്കുന്നില്ലെങ്കിൽ ഞാൻ എന്റെ സ്വന്തം സംവിധായകനെ കൊണ്ടുവരും; ഭാവിയിലേക്കുള്ള എന്റെ മുതൽക്കൂട്ടാണ് അവൻ

text_fields
bookmark_border
മകൻ ആര്യൻ ഖാന്റെ സംവിധാന സംരംഭത്തെക്കുറിച്ച് ഷാരൂഖ് ഖാൻ
Shah Rukh Khan
cancel

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനാകുന്നു എന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ആര്യൻ ഖാന്‍റെ ആദ്യ സംവിധാന സീരിസിന്‍റെ ടീസർ പുറത്തിറങ്ങിയത്. ബാഡ്‌സ് ഓഫ് ബോളിവുഡ് (The Ba***ds Of Bollywood) എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് നെറ്റ്ഫ്ലിക്സിലൂടെയാണ് പുറത്തുവരുന്നത്. അനൗൺസ്‌മെന്റ് വിഡിയോയിൽ ആര്യൻ ഖാനും പ്രത്യക്ഷപ്പടുന്നുണ്ട്. ഷാരൂഖ് ഖാന്റെ വോയിസ് ഓവറിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. ഇപ്പോഴിതാ മകന്‍റെ സംവിധാന സംരംഭത്തെ കുറിച്ച് സംസാരിക്കുകയാണ് ഷാരൂഖ് ഖാൻ.

മകൾ സുഹാന ഖാൻ അഭിനയരംഗത്തേക്ക് കടക്കുമ്പോൾ മൂത്ത മകൻ ആര്യൻ ഖാൻ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. എന്റെ മകന് അഭിനയിക്കാൻ താൽപ്പര്യമില്ല. ‘അവന് സിനിമകൾ നിർമിക്കണം. അവൻ നന്നായി എഴുതുന്നു. അവൻ ഒരു സിനിമാ സംവിധായകനോ എഴുത്തുകാരനോ ആകാൻ പഠിക്കുകയാണ്. എന്റെ മുതൽക്കൂട്ടാണ് അവൻ. ഭാവിയിൽ എന്നോടൊപ്പം ഒരു വലിയ സംവിധായകനും പ്രവർത്തിക്കാൻ വന്നില്ലെങ്കിൽ ഞാൻ എന്റെ സ്വന്തം സംവിധായകനെ കൊണ്ടുവരും.

ബോളിവുഡ് ഇൻഡസ്ട്രിയെ കേന്ദ്രീകരിച്ച് നടക്കുന്ന പക്കാ ആക്ഷൻ പാക്ക്ഡ്‌ എന്റർടൈനർ ആകും ആര്യൻ ഖാന്‍റെ ബാഡ്‌സ് ഓഫ് ബോളിവുഡ് എന്നാണ് ടീസർ നൽകുന്ന സൂചന. ബോളിവുഡ് താരങ്ങളായ ലക്ഷ്യയും സഹേർ ബംബയുമാണ് സീരിസിൽ പ്രധാന വേഷത്തിലെത്തുന്നത്. ആര്യന്റെ ലുക്കും സൗണ്ടും ഷാരൂഖിനെ ഓർമിപ്പിക്കുന്നെന്നും സംവിധാനത്തോടൊപ്പം അഭിനയത്തിലും ആര്യൻ ഒരു കൈ നോക്കണമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. സീരിസിന്റെ ഒഫീഷ്യൽ ടീസർ ആഗസ്റ്റ് 20 ന് പുറത്തുവരും. ഷാറുഖ് ഖാൻ, രൺബീർ കപൂർ, രൺവീർ സിങ്, കരൺ ജോഹർ, ബോബി ഡിയോൾ എന്നിവർ അതിഥികളായി എത്തും എന്നാണ് റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Rukh Khan on son Aryan Khan's directorial venture
Next Story